കേരളം

ഐജി മനോജ് എബ്രഹാമിനെ അധിക്ഷേപിച്ചു; ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണനെ അറസ്റ്റ് ചെയ്തു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഐജി മനോജ് എബ്രഹാമിനെ അധിക്ഷേപിച്ചെന്ന കേസില്‍ ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണനെ അറസ്റ്റ് ചെയ്തു. ഇദ്ദേഹത്തെ പിന്നീട് ജാമ്യത്തില്‍വിട്ടു. എറണാകുളം സെന്‍ട്രല്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്. 

ശബരിമല യുവതീപ്രവേശനത്തിന് എതിരെ നടത്തിയ സമരത്തിനിടെയുണ്ടായ പൊലീസ് ലാത്തി ചര്‍ജിനെ വിമര്‍ശിച്ചപ്പോഴാണ് മനോജ് എബ്രഹാമിനെ പൊലീസ് നായയെന്ന് വിളിച്ച് ഗോപാലകൃഷ്ണന്‍ അധിക്ഷേപിച്ചത്. കൊച്ചിയില്‍ എസ്പി ഓഫീസിന് മുന്നില്‍ ബിജെപി നടത്തിയ പ്രതിഷേധ പരിപാടിയിലാണ് ബി ഗോപാലകൃഷ്ണന്‍ ഐജി മനോജ് എബ്രഹാമിനെ തെറി വിളിച്ചത്.

മനോജ് എബ്രഹാം എന്ന പൊലീസ് നായയാണ് ശബരിമലയില്‍ അക്രമം ഉണ്ടാക്കിയത്. സാധാരണ പൊലീസ് നായയ്ക്ക് ഒരു അന്തസ്സുണ്ട്. എന്നാല്‍ അന്തസ്സില്ലാത്ത പൊലീസ് നായ ആണ് മനോജ് എബ്രഹാം. ഞങ്ങള്‍ വെറുതേ വിടില്ല. തോളില്‍ ഐപിഎസ് ഉണ്ടല്ലോ. ഇനി ഒരു പ്രമോഷന്‍ കിട്ടണം എങ്കില്‍ സെന്‍ട്രല്‍ ട്രിബ്യൂണില്‍ അയാള്‍ക്ക് പോകേണ്ടി വരും-ഗോപാലകൃഷ്ണന്‍ പറഞ്ഞിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്