കേരളം

സുരേഷ് ഗോപിയെ തള്ളി ശ്രീധരന്‍ പിള്ള; ശബരിമലയില്‍ കാണിക്ക ഇടരുതെന്ന് പറഞ്ഞിട്ടില്ല

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ശബരിമലയില്‍ കാണിക്ക ഇടരുതെന്ന സുരേഷ് ഗോപി എംപിയുടെ ആഹ്വാനത്തെ തള്ളി ബിജെപി അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള. 
താന്‍ അങ്ങനെ ആഹ്വാനം ചെയ്തിട്ടില്ല, സുരേഷ് ഗോപി പറഞ്ഞെങ്കില്‍ അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണ്. ശബരിമല വിഷയത്തില്‍ അങ്ങനെ പലരും വ്യക്തിപരമായ അഭിപ്രായം പറയുന്നുണ്ടെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

ദേവസ്വം ബോര്‍ഡിലെ അമ്പലങ്ങളില്‍ കാണിക്ക വഞ്ചിയില്‍ പൈസ ഇടരുതെന്ന് ആഹ്വാനം ചെയ്യുന്ന സുരേഷ് ഗോപിയുടെ വിഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിരുന്നു. ക്ഷേത്രങ്ങളില്‍ ഇത്തരത്തില്‍ സാമ്പത്തിക അച്ചടക്കം ഒരു വര്‍ഷം പാലിച്ചാല്‍ ഭക്തര്‍ എന്താണെന്ന് ദേവസ്വം ബോര്‍ഡിനും സര്‍ക്കാരിനും മനസിലാകും. ഒരു ദേവസ്വം മന്ത്രിയും അഹങ്കരിക്കില്ല. ദൈവത്തിനു നല്‍കാനുള്ളത് വീട്ടില്‍ സൂക്ഷിക്കുന്ന കാണിക്ക വഞ്ചിയില്‍ നിക്ഷേപിക്കാമെന്നും ഈ വിഡിയോയില്‍ സുരേഷ്‌ഗോപി പറയുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി