കേരളം

മന്ത്രി കെ ടി ജലീലും ബന്ധു നിയമന ആരോപണ കുരുക്കില്‍ ; ബന്ധുവിനെ ജനറല്‍ മാനേജരായി നിയമിച്ചെന്ന് യൂത്ത് ലീഗ്

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട് : ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീലും ബന്ധു നിയമന വിവാദക്കുരുക്കില്‍. യൂത്ത് ലീഗാണ് മന്ത്രി ജലീലിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. കെ ടി ജലീല്‍ ബന്ധുവിനെ മൈനോറിട്ടി ഡെവലപ്പ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ ജനറല്‍ മാനേജരായാണ് നിയമിച്ചതെന്ന് യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് ആരോപിച്ചു.

പിതൃസഹോദര പുത്രനായ കെടി അദീബിനെ ചട്ടം മറികടന്ന് നിയമിച്ചുവെന്നാണ് യൂത്ത് ലീഗ് ആരോപിക്കുന്നത്. ഇയാള്‍ക്ക് ജനറല്‍ മാനേജരാകാന്‍ വേണ്ടത്ര വിദ്യാഭ്യാസ യോഗ്യതയില്ല. എന്നാല്‍ ബന്ധുവിന്റെ നിയമനത്തിന് വേണ്ടി മന്ത്രി ഇടപെട്ട് വിദ്യാഭ്യാസ യോഗ്യതയിലും ഇളവ് വരുത്തിയതായി പി കെ ഫിറോസ് ആരോപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

കൊച്ചിയില്‍ നവജാതശിശുവിനെ എറിഞ്ഞുകൊന്നു; അന്വേഷണം

സിപിഐ നേതാവ് അതുല്‍ കുമാര്‍ അഞ്ജാന്‍ അന്തരിച്ചു

കേരളത്തിലും സ്വകാര്യ ട്രെയിന്‍, സര്‍വീസ് തുടങ്ങുന്നത് ജൂണ്‍ നാലുമുതല്‍, ആദ്യ ടൂര്‍ പാക്കേജ് ഗോവയിലേക്ക്; പ്രീമിയം സൗകര്യങ്ങള്‍

'രജിസ്റ്റർ ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല; ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ഇല്ലെങ്കില്‍ ഹിന്ദു വിവാഹത്തിന് സാധുതയില്ല': സുപ്രീംകോടതി