കേരളം

ലൈംഗിക തൊഴിലാളികള്‍ക്കും സേവനം നിരസിക്കാനുള്ള അവകാശമുണ്ട്; ആര്‍ക്കും ബലാത്സംഗം ചെയ്യാനുള്ള അവകാശമില്ലെന്ന് സുപ്രീംകോടതി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ലൈംഗിക തൊഴിലാളികള്‍ക്കും ആവശ്യമുള്ള ഘട്ടങ്ങളില്‍ സേവനം നിരസിക്കാനുള്ള അവകാശമുണ്ടെന്ന് സുപ്രീം കോടതി.ലൈംഗികവൃത്തി ചെയ്യുമ്പോഴും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാതിരിക്കാനുള്ള അവകാശം സ്ത്രീകള്‍ക്കുണ്ടെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ഇക്കാരണത്താല്‍ ആര്‍ക്കും സ്ത്രീയെ ബലാത്സംഗം ചെയ്യാനാകില്ലെന്ന് കോടതി വ്യക്തമാക്കി. 1997ല്‍ ഡല്‍ഹിയില്‍ ലൈംഗിക തൊഴിലാളിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസ് പരിഗണിക്കവേയാണ് സുപ്രീം കോടതിയുടെ പരാമര്‍ശം.

കേസില്‍ 2009ല്‍ ഡല്‍ഹി ഹൈക്കോടതി പ്രസ്താവിച്ച വിധി തള്ളിക്കളഞ്ഞ സുപ്രീം കോടതി നാല് പ്രതികള്‍ക്കും കീഴ്‌ക്കോടതി വിധിച്ച പത്ത് വര്‍ഷത്തെ ജയില്‍ശിക്ഷ ശരിവെക്കുകയും ചെയ്തു. ജസ്റ്റിസുമാരായ ആര്‍. ബാനുമതി, ഇന്ദിര ബാനര്‍ജി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ശേഷിക്കുന്ന ജയില്‍ ശിക്ഷ അനുഭവിക്കാന്‍ പ്രതികള്‍ നാലാഴ്ചയ്ക്കുള്ളില്‍ ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു