കേരളം

ഉമ്മയുടെ നില ഗുരുതരം; സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെട്ട് മഅദനിയുടെ ഹര്‍ജി

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: ഉമ്മയുടെ നില ഗുരുതരമായി തുടരുന്നതിനാല്‍ സന്ദര്‍ശനത്തിന് അനുവദിച്ച സമയം നീട്ടി നല്‍കണം എന്ന് ആവശ്യപ്പെട്ട് പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനി നല്‍കിയ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും. അര്‍ബുദ രോഗ ബാധിതയായ ഉമ്മയെ കാണുന്നതിനായി ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ നാല് വരെയാണ് മഅദനിക്ക് പ്രത്യേക എന്‍ഐഎ കോടതി ജാമ്യ വ്യവസ്ഥയില്‍ ഇളവ് അനുവദിച്ചത്. 

ഒരാഴ്ച കൂടി കേരളത്തില്‍ തങ്ങാന്‍ അനുവദിക്കണം എന്നാണ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. ഉമ്മയുടെ ആരോഗ്യസ്ഥിതി വ്യക്തമാക്കുന്ന രേഖകളും ഹര്‍ജിക്കൊപ്പം ഹാജരാക്കുന്നുണ്ട്. പാര്‍ട്ടി നേതാക്കളുമായും പ്രവര്‍ത്തകരുമായും കൂടിക്കാഴ്ച പാടില്ല എന്ന നിബന്ധന ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയും ഇന്ന് കോടതി പരിഗണിക്കും.

ഒക്ടോബര്‍ മുപ്പതിനാണ് മഅദനി, കൊല്ലം ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള ഉമ്മയെ കാണുന്നതിനായി എത്തിയത്. ഉമ്മയെ സന്ദര്‍ശിക്കാന്‍ രണ്ട് ദിവസത്തെ അനുമതിയാണ് തേടിയത് എങ്കിലും എട്ട് ദിവസമാണ് കോടതി അനുവദിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്