കേരളം

ഫേയ്‌സ്ബുക്കില്‍ പോസ്റ്റിട്ട കുറ്റത്തിന് പുറത്താക്കിയ ദളിത് വിദ്യാര്‍ത്ഥിയെ കേന്ദ്ര സര്‍വകലാശാല തിരിച്ചെടുത്തു

സമകാലിക മലയാളം ഡെസ്ക്

കാസര്‍ഗോഡ്; ഫേയ്‌സ്ബുക് പോസ്റ്റിന്റെ പേരില്‍ പുറത്താക്കിയ ദളിത് വിദ്യാര്‍ത്ഥിയെ കേന്ദ്ര സര്‍വകലാശാല തിരിച്ചെടുത്ത്. പുറത്താക്കല്‍ വലിയ വിവാദങ്ങള്‍ക്ക് കാരണമായതോടെയാണ് അഖില്‍ താഴത്തിനെ തിരിച്ചെടുത്തത്. പുറത്താക്കിയ നടപടി മരവിപ്പിക്കുകയാണെന്നും തുടര്‍പഠനത്തിന് വിദ്യാര്‍ത്ഥിക്ക് അവസരം നല്‍കുകയാണെന്നും പ്രസ്താവനയിലൂടെ കേന്ദ്ര സര്‍വകലാശാല അറിയിച്ചു. 

ദളിത് ഗവേഷക വിദ്യാര്‍ത്ഥിയായ ഗന്തോടി നാഗരാജുവിനെ ഫയര്‍ അലാമിന്റെ കവര്‍ പൊട്ടിച്ചതിന്റെ പേരില്‍ ക്രിമിനല്‍ കുറ്റം ചുമത്തി ജയിലിലാക്കിയിരുന്നു. ഇതിനെ വിമര്‍ശിച്ചുകൊണ്ട് അഖിലിട്ട പോസ്റ്റാണ് വിവാദമായത്. ഇതിന്റെ പേരില്‍ അഖിലിനെ കോളേജില്‍ നിന്ന് പുറത്താക്കിയത്. അഖിലിനെ കൂടാതെ നാഗരാജുവിനെ പിന്തുണച്ച് ഫേയ്‌സബുക്കില്‍ കുറിച്ചതിന് ഒരു അധ്യാപകനെതിരേയും നടപടി എടുത്തിരുന്നു. ഇംഗ്ലീഷ് ലിഭാഗത്തിലെ ഡോ പ്രസാദ് പന്ന്യനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. 

കോളേജില്‍ നിന്ന് പുറത്താക്കിയതിന്റെ വിഷമത്തില്‍ അഖില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഇതോടെ പ്രതിഷേധവുമായി കൂടുതല്‍ പേര്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി പിന്‍വലിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ