കേരളം

നിരീശ്വരവാദികളായ യുവതികളെ ശബരിമലയിലെത്തിക്കാന്‍ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസുകള്‍; ഗവര്‍ണര്‍ക്ക് പിസി ജോര്‍ജ്ജിന്റെ കത്ത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ചിത്തിര ആട്ടപൂജയ്ക്കായി അഞ്ചാം തിയ്യതി ശബരിമല നടതുറക്കുമ്പോള്‍ യുവതികളായ നിരിശ്വരവാദികളെയും ആക്ടിവിസ്റ്റുകളെയും നാസ്തികരെയും ശബരിമലയിലെ ദേവസ്വം, വനംവകുപ്പ്, വൈദ്യുതി വകുപ്പ് എന്നിവയുടെ കീഴിലുള്ള താമസസ്ഥലങ്ങളിലും കെട്ടിടങ്ങളിലുമെത്തിക്കാന്‍ സംസ്്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പിസി ജോര്‍ജ്ജ്.  കേരളം ഒരു കലാപ ഭൂമിയായി മാറാതിരിക്കാന്‍ വിഷയത്തില്‍ അടിയന്തിരമായി ഇടപെടണമെന്നും ആവശ്യപ്പെട്ട് പി.സി ജോര്‍ജ് ഗവര്‍ണര്‍ക്ക് കത്തു നല്‍കി. ഗവര്‍ണര്‍ക്ക് നല്‍കിയ കത്തില്‍ പി.സി ജോര്‍ജ് എംഎല്‍എ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്.

ശബരിമല വിഷയത്തില്‍ ഗവര്‍ണര്‍ അടിയന്തിരമായി ഇടപെടണമെന്നും അല്ലെങ്കില്‍ കേരളത്തില്‍ വന്‍ കലാപമുണ്ടാകുമെന്ന് അറിയിച്ചാണ് പിസി ജോര്‍ജ് ഗവര്‍ണര്‍ക്ക് കത്തയച്ചിരിക്കുന്നത്.

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ആദ്യം മുതല്‍ക്കേ അയ്യപ്പ ഭക്തര്‍ക്കൊപ്പമാണ് പി.സി ജോര്‍ജ്. സര്‍ക്കാരിനെ എതിര്‍ത്തും ഭക്തര്‍ക്ക് അനുകൂലമായ നിലപാടെടുത്തും ആദ്യം മുതല്‍ നിലയുറപ്പിച്ച ജനപ്രതിനിധിയാണ് പി.സി ജോര്‍ജ്. യുവതികള്‍ പ്രവേശിക്കുന്നത് ശബരിമലയിലെ വിശ്വാസത്തിനെതിരാണെന്നും അതിനാല്‍ യുവതികളുടെ പ്രവേശനം തടയണമെന്നും പി.സി ജോര്‍ജ് സുപ്രീം കോടതി വിധി വന്നതു മുതല്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പിണറായി സര്‍ക്കാരിനെതിരെ ഗുരതര ആരോപണവുമായി പി.സി ജോര്‍ജ് രംഗത്ത് എത്തിയിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്