കേരളം

ശബരിമലയില്‍ കടുത്ത നിയന്ത്രണം; ഭക്തന്മാര്‍ നെയ്യഭിഷേകം ചെയ്യുന്നതിനെയും ബാധിക്കും

സമകാലിക മലയാളം ഡെസ്ക്

ശബരിമല; കടുത്ത സുരക്ഷയിലാണ് തിങ്കളാഴ്ച ശബരിമലയില്‍ നട തുറക്കുന്നത്. പ്രതിഷേധങ്ങളെ അകറ്റി നിര്‍ത്താന്‍ വേണ്ടി നിയന്ത്രണങ്ങളും പൊലീസ് മുന്നോട്ടു വെച്ചിട്ടുണ്ട്. എന്നാല്‍ ഈ നിയന്ത്രണങ്ങളില്‍ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരുന്നത് അയ്യപ്പഭക്തരാണ്. ഇതിലൂടെ നെയ്യഭിഷേകത്തിനുള്ള അവസരം കുറയ്ക്കും. 

ചൊവ്വാഴ്ച പുലര്‍ച്ചെ 5.30 മുതല്‍ രാവിലെ ഒന്‍പതുവരെയാണ് നെയ്യഭിഷേകം നടക്കുന്നത്. തീര്‍ഥാടകര്‍ക്ക് സന്നിധാനത്ത് തുടരുന്നതിന് നിയന്ത്രണമുള്ളതിനാല്‍ തിങ്കളാഴ്ച വൈകിട്ട് സന്നിധാനത്തെത്തുന്നവര്‍ നെയ്യഭിഷേകം നടത്താതെ മടങ്ങേണ്ടിവരും.

സ്ത്രീ പ്രവേശന വിധി നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ ഇതിനെതിരേ ശക്തമായി പ്രതിഷേധിക്കുമെന്നാണ് സമരക്കാരുടെ വാദം. ഇതിന് മുന്‍കതുതല്‍ എന്നോണമാണ് ശബരിമലയിലെ സുരക്ഷയും നിയന്ത്രണങ്ങളും. 

നിരോധനം പ്രാബല്യത്തില് വന്ന സാഹചചര്യത്തിലാണ് സുരക്ഷ കര്‍ശനമാക്കുന്നത്. വടശേരിക്കര മുതല്‍ സന്നിധാനം വരെ നാലു മേഖലകളായി പൊലീസ് തിരിച്ചു. ദക്ഷിണ മേഖല എഡിജിപി അനില്‍കാന്ത് ഉള്‍പ്പടെ മുഴുവന്‍ ഉദ്യോഗസ്ഥരും ഇന്നു മുതല്‍ സന്നിധാനത്തും പമ്പയിലും നിലയ്ക്കലുമായി നിലയുറപ്പിക്കും. 

5ാം തീയതി രാവിലെ എട്ടു മണിക്ക് ശേഷം മാത്രമേ മാധ്യമ പ്രവര്‍ത്തകരെ പമ്പയിലേക്കും സന്നിധാനത്തേക്കു പ്രവേശിപ്പിക്കൂ. ബിജെപിയുടെ രണ്ടാം ഘട്ട സമരം നിലയ്ക്കലില്‍ തുടങ്ങുമെന്ന പ്രഖ്യാപനം കണക്കിലെടുത്താണ് പ്രദേശത്തിന്റെ നിയന്ത്രണം  ഏറ്റെടുക്കാന്‍ പൊലീസ് തീരുമാനിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജയരാജനുമായി മൂന്നുവട്ടം ചര്‍ച്ച നടത്തി; വിവരം പിണറായിക്ക് ചോര്‍ത്തി നല്‍കിയത് നന്ദകുമാര്‍; വെളിപ്പെടുത്തലുമായി ശോഭ സുരേന്ദ്രന്‍

ജനങ്ങള്‍ എന്നെ വിളിക്കുന്നു, അമേഠിയില്‍ ഞാന്‍ വരണമെന്ന് രാജ്യം ഒന്നാകെ ആഗ്രഹിക്കുന്നു: റോബര്‍ട്ട് വാധ്ര

വേർപിരിഞ്ഞെന്ന് വാർത്തകൾ; ഷൈനിനെ ചുംബിക്കുന്ന ചിത്രവുമായി തനൂജയുടെ മറുപടി

രണ്ടാം സ്ഥാനത്ത് ആരായിരിക്കുമെന്ന് ഇപ്പോള്‍ പറയാനാവില്ല, പോളിങ് കുറഞ്ഞത് ബിജെപിക്കു ദോഷം: ശശി തരൂര്‍

കൊക്കോ വില കുതിച്ചു കയറുന്നു, കൃഷിയിലേക്ക് ഇറങ്ങിയാലോ?; ഈ കുറിപ്പു വായിക്കൂ