കേരളം

തുലാവര്‍ഷം ശക്തി പ്രാപിക്കുന്നു: നളെ മുതല്‍ രണ്ട് ദിവസത്തേക്ക് കടലില്‍ പോകരുതെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: തെക്കന്‍ കേരളത്തിലും തമിഴ്‌നാട്ടിലും കനത്തകാറ്റിനും മഴയ്ക്കും സാധ്യത. ബംഗാള്‍ ഉള്‍ക്കടലില്‍ ചൊവ്വാഴ്ചയോടുകൂടി രൂപപ്പെടുന്ന ന്യൂനമര്‍ദം കാരണമാണിത്. ന്യൂനമര്‍ദം ശ്രീലങ്ക കടന്ന് ബുധനോ വ്യാഴമോ കന്യാകുമാരി മേഖലയിലെത്തുമെന്നാണ് കാലാവസ്ഥാ പ്രവചനം. 

ഓഖിയുടെ അതേ പാതയിലാണ് ഇതിന്റെയും സഞ്ചാരമെങ്കിലും ചുഴലിക്കാറ്റാവാന്‍ സാധ്യതയില്ലെന്നാണ് കരുതുന്നത്. തെക്കുപടിഞ്ഞാറ്് ബംഗാള്‍ ഉള്‍ക്കടലിലും ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തും ആറിനും ഏഴിനും കാറ്റ് ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. 

ഏഴ്, എട്ട് തീയതികളില്‍ കന്യാകുമാരിഭാഗത്തും മാന്നാര്‍ കടലിടുക്കിലും കാറ്റടിക്കും. കാറ്റിന്റെ വേഗം മണിക്കൂറില്‍ 40 കിലോമീറ്ററാകും. ചില അവസരങ്ങളില്‍ 50 കിലോമീറ്റര്‍ വരെയാകാമെന്നും കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. 

ഈ മേഖലയില്‍ കടല്‍ പ്രക്ഷുബ്ധമോ അതിപ്രക്ഷുബ്ധമോ ആയിരിക്കും. ആറുമുതല്‍ എട്ടുവരെ ഈ മേഖലയില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്കി. മത്സ്യബന്ധനത്തിനുപോയവര്‍ ആറിനുമുമ്പ് തിരിച്ചെത്തണമെന്നും കാലാവസ്ഥാവിഭാഗം അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്