കേരളം

 'മുഖ്യമന്ത്രി@കേരള.സര്‍ക്കാര്‍' എന്നായാലോ? വെബ് വിലാസങ്ങളും മലയാളത്തിലേക്ക് മാറുന്നു!

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  വെബിലെ വിലാസങ്ങളും മലയാളത്തിലേക്ക് മാറാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ഇംഗ്ലീഷില്‍ മാത്രമാണ് ഇതുവരെ വെബ് വിലാസങ്ങളും ഇമെയില്‍ അഡ്രസ്സുകളും ഉണ്ടായിരുന്നത്.

ഇന്റര്‍നെറ്റ് കോര്‍പറേഷന്‍ ഫോര്‍ അസൈന്‍ഡ് നെയിംസ് ആന്റ് നമ്പേഴ്‌സ്( ഐകാന്‍) ആണ് ഇതിനുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ചത്.  ഡൊമൈനുകളുടെ ചുമതലയുള്ള രാജ്യാന്തര ഏജന്‍സിയാണ് ഐകാന്‍.

ഐകാനിന്റെ നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ കേരള സര്‍ക്കാരിന്റെ വെബ് വിലാസമായ 'kerala.govt.in' എന്നുള്ളത് കേരള.സര്‍ക്കാര്‍ എന്നു മാറും. ക്രമേണെ ഇമെയില്‍ ഐഡികളും മലയാള ലിപിയിലേക്ക് മാറ്റാന്‍ കഴിയും.

മലയാളത്തെ കൂടാതെ കന്നഡ, ബംഗാളി, ദേവനാഗിരി, ഗുജറാത്തി, കന്നഡ, ഒറിയ എന്നീ ഭാഷകളെയും ഇതിനായി പരിഗണിക്കുന്നുണ്ട്. പൊതുജനാഭിപ്രായം സ്വീകരിച്ച ശേഷം സുരക്ഷാ പരിശോധനകളും നടത്തിയാവും അന്തിമ തീരുമാനം കൈക്കൊള്ളുന്നത്.  നടപടികള്‍ പൂര്‍ത്തിയായാല്‍ അടുത്ത വര്‍ഷം നടക്കുന്ന ലേലത്തിലൂടെ മലയാളത്തിലുള്ള ഡൊമൈനുകളും സ്വന്തമാക്കാനാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇക്കാര്യത്തില്‍ ഐകാന്‍ പൊതുജനാഭിപ്രായം തേടുന്നുണ്ട്. ഇംഗ്ലീഷിനൊപ്പം മറ്റ് ഭാഷകളും വെബ് വിലാസങ്ങളായി അംഗീകരിക്കണമെന്ന് ലോകത്തിലെ വിവിധ രാജ്യങ്ങൡ നിന്ന് ആവശ്യം ഉയര്‍ന്നിരുന്നു. പ്രാദേശിക ഭാഷ മാത്രം അറിയുന്ന ആളുകളുടെ സൗകര്യത്തിനായാണ് ഇതെന്നതായിരുന്നു കാരണം. 

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാട് സൂര്യാഘാതമേറ്റ് വയോധിക മരിച്ചു

ഗാരി കേസ്റ്റന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകന്‍

കിണര്‍ കുഴിക്കുന്നതിനിടെ സൂര്യാഘാതമേറ്റു; ചികിത്സയിലിരിക്കെ അമ്പത്തിമൂന്നുകാരന്‍ മരിച്ചു

'ശ്രീനിയേട്ടന്റെ നാടകത്തിലെ നായികയായി, പക്ഷേ...': എട്ട് വർഷത്തിനു ശേഷം ശ്രീനിവാസനെ കണ്ട് ഭാ​ഗ്യലക്ഷ്മി

ജയം മാത്രം രക്ഷ; ഗുജറാത്തിനെതിരെ ബംഗളൂരു ആദ്യം ബൗള്‍ ചെയ്യും