കേരളം

'ശബരിമല സമരം സുവര്‍ണാവസരം, ബിജെപി മുന്നോട്ടുവച്ച അജന്‍ഡയിലേക്ക് ഓരോരുത്തരായി വന്നുവീണു' ; ശ്രീധരന്‍ പിള്ളയുടെ പ്രസംഗം പുറത്ത്

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ശബരിമല സമരം സുവര്‍ണാവസരമെന്നും ബിജെപി മുന്നോട്ടുവച്ച അജന്‍ഡയിലേക്ക് ഓരോരുത്തരായി വന്നു വീഴുകയായിരുന്നെന്നും വ്യക്തമാക്കി ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പിഎസ് ശ്രീധരന്‍ പിള്ള നടത്തിയ പ്രസംഗം പുറത്ത്. കോഴിക്കോട്ട് യുവമോര്‍ച്ച യോഗത്തില്‍ നടത്തിയ പ്രസംഗമാണ് പുറത്തുവന്നത്. 

ശബരിമല ഒരു സമസ്യയാണെന്നും ബിജെപിക്ക് ഇതു സുവര്‍ണാവസരമാണെന്നും ശ്രീധരന്‍ പിള്ള പ്രസംഗത്തില്‍ പറയുന്നു. കഴിഞ്ഞ മാസം പതിനേഴു മുതല്‍ ഇതുവരെയുള്ള സമരം പരിശോധിച്ചാല്‍ നമ്മള്‍ പ്ലാന്‍ ചെയ്തു നടപ്പാക്കിയ കാര്യങ്ങളാണ് നടന്നത്. നമ്മള്‍ വരച്ച വരയിലൂടെ കാര്യങ്ങള്‍ നീങ്ങണം. ശബരിമലയില്‍ നമ്മള്‍ മുന്നോട്ടുവച്ച അജന്‍ഡിയിലേക്ക് ഓരോരുത്തരായി വന്നുവീഴുകയായിരുന്നു. ഒടുവില്‍ നമ്മളും സംസ്ഥാനത്തെ ഭരണകക്ഷിയും മാത്രമാണ് ബാക്കിയാവുകയെന്ന് ശ്രീധരന്‍ പിള്ള പറയുന്നു. 

തുലാമാസ  പൂജയ്ക്കിടെ, ആചാരലംഘനമുണ്ടായാൽ നട അടച്ചിടുമെന്ന് പ്രഖ്യാപിക്കും മുമ്പ് തന്ത്രി കണ്ഠര് രാജീവര്  തന്നെ വിളിച്ചിരുന്നുവെന്ന്  ശ്രീധരൻ പിള്ള പ്രസം​ഗത്തിൽ പറയുന്നു. നടയടച്ചിട്ടാൽ കോടതിയലക്ഷ്യമാവില്ലേ എന്ന ആശങ്കയിലാണ് തന്ത്രി വിളിച്ചത്. കോടതിയലക്ഷ്യം നിലനിൽക്കില്ലെന്നു താൻ പറ‍ഞ്ഞതായും ശ്രീധരൻ പിള്ള വ്യക്തമാക്കി. 

ഏ​റെ അ​സ്വ​സ്ഥ​നാ​യാ​ണ്​ ത​ന്ത്രി വി​ളി​ച്ച​ത്. ന​ട​യ​ട​ച്ചി​ട്ടാ​ൽ കോ​ട​തി​യ​ല​ക്ഷ്യ​മാ​വി​ല്ലേ എ​ന്ന‌് ചോ​ദി​ച്ചു. തി​രു​മേ​നി ഒ​റ്റ​ക്ക​​ല്ലെ​ന്നും കോ​ട​തി​യ​ല​ക്ഷ്യം നി​ല​നി​ൽ​ക്കി​ല്ലെ​ന്നും ഞാ​ൻ പ​റ​ഞ്ഞു. കോ​ട​തി​യ​ല​ക്ഷ്യ​ക്കേ​സ‌് എ​ടു​ക്കു​ക​യാ​ണെ​ങ്കി​ൽ ആ​ദ്യം ഞ​ങ്ങ​ളു​ടെ പേ​രി​ലാ​കും. പ​തി​നാ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ളും കൂ​ടെ​യു​ണ്ടാ​കും. തി​രു​മേ​നി ഒ​റ്റ​ക്ക​ല്ല എ​ന്ന ഒ​റ്റ​വാ​ക്ക‌് മ​തി എ​ന്നു​പ​റ​ഞ്ഞാ​ണ‌് ന​ട അ​ട​ച്ചി​ടു​മെ​ന്ന തീ​രു​മാ​നം ത​ന്ത്രി എ​ടു​ത്ത​ത‌്. അതാ​ണ‌് പൊ​ലീ​സി​നെ​യും ഭ​ര​ണ​കൂ​ട​ത്തെ​യും അ​ങ്ക​ലാ​പ്പി​ലാ​ക്കി​യ​ത‌്- ശ്രീധരൻ പിള്ള പറഞ്ഞു. 

എ​ന്നെ ഒ​ന്നാം​പ്ര​തി​യും ത​ന്ത്രി​യെ ര​ണ്ടാം പ്ര​തി​യു​മാ​ക്കി കോ​ട​തി​യ​ല​ക്ഷ്യ​ക്കേ​സ‌് ഫ​യ​ൽ ചെ​യ്യു​ക​യാ​ണ‌് സിപി​എ​മ്മു​കാ​ർ. വി​ശേ​ഷ​പൂ​ജ​ക്കാ​യി തി​ങ്ക​ളാ​ഴ‌്ച വീ​ണ്ടും ന​ട തു​റ​ക്കു​മ്പോ​ൾ യു​വ​തി​ക​ൾ ക​യ​റി​യാ​ൽ ത​ന്ത്രി അ​തേ​പോ​ലെ ചെ​യ്യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ത​ന്ത്രി​സ​മൂ​ഹ​ത്തി​ന്​ കൂ​ടു​ത​ൽ വി​ശ്വാ​സം ബി.​ജെ.​പി​യി​ലും അ​തിന്റെ പ്ര​സി​ഡ​ൻ​റി​ലു​മു​ണ്ടെ​ന്നും​ ശ്രീ​ധ​ര​ൻ​പി​ള്ള പ​റ​ഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്