കേരളം

ശ്രീധരന്‍പിള്ളയില്‍ നിന്ന് ഒരു ഉപദേശവും തേടിയിട്ടില്ല; വിശദീകരണവുമായി തന്ത്രി

സമകാലിക മലയാളം ഡെസ്ക്

ശബരിമല: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ തന്ത്രി കണ്ഠര് രാജീവര്‍ തന്നില്‍ നിന്ന് നിയമോപദേശം തേടിയെന്ന  ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പിഎസ് ശ്രീധരന്‍ പിള്ളയുടെ വാദത്തിനെതിരെ തന്ത്രി. താന്‍ ആരില്‍ നിന്നും നിയമോപദേശം തേടിയിട്ടില്ലെന്നായിരുന്നു ഈ വിഷയത്തില്‍ തന്ത്രിയുടെ പ്രതികരണം.

തുലാമാസ പൂജയ്ക്കിടെ സ്ത്രീകള്‍ സന്നിധാനത്തിന് അടുത്തെത്തിയപ്പോള്‍ തന്ത്രി തന്നെ വിളിച്ചിരുന്നതായും സ്ത്രീകള്‍ പ്രവേശിച്ചാല്‍ നട അടച്ചിടാനുള്ള നീക്കം താനുമായി ആലോചിച്ചാണെന്നും  ശ്രീധരന്‍ പിള്ള പറഞ്ഞിരുന്നു. നടയടച്ചിട്ടാല്‍ കോടതിയലക്ഷ്യമാവില്ലേ എന്ന ആശങ്കയിലാണ് തന്ത്രി വിളിച്ചതെന്നും കോടതിയലക്ഷ്യം നിലനില്‍ക്കില്ലെന്നു താന്‍ പറഞ്ഞതായും ശ്രീധരന്‍ പിള്ള വ്യക്തമാക്കിയിരുന്നു. എന്നാല്‍ ശ്രീധരന്‍പിള്ളയുടെ ഈ പ്രസ്താവനയാണ് തന്ത്രി തള്ളിയത്.

ഏ​റെ അ​സ്വ​സ്ഥ​നാ​യാ​ണ്​ ത​ന്ത്രി വി​ളി​ച്ച​ത്. ന​ട​യ​ട​ച്ചി​ട്ടാ​ൽ കോ​ട​തി​യ​ല​ക്ഷ്യ​മാ​വി​ല്ലേ എ​ന്ന‌് ചോ​ദി​ച്ചു. തി​രു​മേ​നി ഒ​റ്റ​ക്ക​​ല്ലെ​ന്നും കോ​ട​തി​യ​ല​ക്ഷ്യം നി​ല​നി​ൽ​ക്കി​ല്ലെ​ന്നും ഞാ​ൻ പ​റ​ഞ്ഞു. കോ​ട​തി​യ​ല​ക്ഷ്യ​ക്കേ​സ‌് എ​ടു​ക്കു​ക​യാ​ണെ​ങ്കി​ൽ ആ​ദ്യം ഞ​ങ്ങ​ളു​ടെ പേ​രി​ലാ​കും. പ​തി​നാ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ളും കൂ​ടെ​യു​ണ്ടാ​കും. തി​രു​മേ​നി ഒ​റ്റ​ക്ക​ല്ല എ​ന്ന ഒ​റ്റ​വാ​ക്ക‌് മ​തി എ​ന്നു​പ​റ​ഞ്ഞാ​ണ‌് ന​ട അ​ട​ച്ചി​ടു​മെ​ന്ന തീ​രു​മാ​നം ത​ന്ത്രി എ​ടു​ത്ത​ത‌്. അതാ​ണ‌് പൊ​ലീ​സി​നെ​യും ഭ​ര​ണ​കൂ​ട​ത്തെ​യും അ​ങ്ക​ലാ​പ്പി​ലാ​ക്കി​യ​ത‌്- ശ്രീധരൻ പിള്ള പറഞ്ഞു. 

കോഴിക്കോട്ട് യുവമോര്‍ച്ച യോഗത്തില്‍ നടത്തിയ പ്രസംഗമാണ് പിന്നീട് വിവാദമായത്. ശബരിമല സമരം സുവര്‍ണാവസരമെന്നും ബിജെപി മുന്നോട്ടുവച്ച അജന്‍ഡയിലേക്ക് ഓരോരുത്തരായി വന്നു വീഴുകയായിരുന്നെന്നും അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞിരുന്നു. ശബരിമല ഒരു സമസ്യയാണെന്നും ബിജെപിക്ക് ഇതു സുവര്‍ണാവസരമാണെന്നും ശ്രീധരന്‍ പിള്ള പ്രസംഗത്തില്‍ പറയുന്നു. കഴിഞ്ഞ മാസം പതിനേഴു മുതല്‍ ഇതുവരെയുള്ള സമരം പരിശോധിച്ചാല്‍ നമ്മള്‍ പ്ലാന്‍ ചെയ്തു നടപ്പാക്കിയ കാര്യങ്ങളാണ് നടന്നത്. നമ്മള്‍ വരച്ച വരയിലൂടെ കാര്യങ്ങള്‍ നീങ്ങണം. ശബരിമലയില്‍ നമ്മള്‍ മുന്നോട്ടുവച്ച അജന്‍ഡിയിലേക്ക് ഓരോരുത്തരായി വന്നുവീഴുകയായിരുന്നു. ഒടുവില്‍ നമ്മളും സംസ്ഥാനത്തെ ഭരണകക്ഷിയും മാത്രമാണ് ബാക്കിയാവുകയെന്ന് ശ്രീധരന്‍ പിള്ള പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

ധോനിയുടെ മാത്രമല്ല, ചിലപ്പോള്‍ എന്റേതും; വിരമിക്കല്‍ സൂചന നല്‍കി കോഹ്‌ലി

ഏതെങ്കിലും ഒന്ന് പോരാ! എണ്ണകളുടെ ​ഗുണവും സ്വഭാവും അറിഞ്ഞ് ഭക്ഷണം തയ്യാറാക്കാം

80ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?, കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു

ജെന്നിഫര്‍ ലോപസും ബെന്‍ അഫ്ലെക്കും വേര്‍പിരിയുന്നു: മാറി താമസിക്കാന്‍ പുതിയ വീട് അന്വേഷിച്ച് താരങ്ങള്‍