കേരളം

സംസ്ഥാനത്തെ എടിഎം കവർച്ചക്കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

സമകാലിക മലയാളം ഡെസ്ക്


ന്യൂഡൽഹി: സംസ്ഥാനത്തെ എടിഎമ്മുകൾ തകർത്ത് വൻ കവർച്ച നടത്തിയ കേസിലെ മുഖ്യപ്രതി. തൃശൂർ, എറണാകുളം ജില്ലകളിൽ പ്രധാന റോഡരികിലെ രണ്ട് എടിഎമ്മുകൾ തകർത്ത് 35 ലക്ഷം രൂപ കവർന്ന കേസിലെ പ്രതി രാജസ്ഥാൻ സ്വദേശി പപ്പി മോയിയാണ് (32) ഡൽഹിയിൽ പിടിയിലായത്. 

ഇയാൾ ഇപ്പോൾ ഡൽഹിയിലെ ബൈക്ക് മോഷണക്കേസിൽ തീഹാർ ജയിലിൽ കഴിയുകയാണ്. ഇയാളെ കൂടാതെ മൂന്നു ഹരിയാന സ്വദേശികളും പിടിയിലായതായി റിപ്പോർട്ടുണ്ട്.

എറണാകുളം ഇരുമ്പനത്ത് എസ്ബിഐയുടെ എടിഎമ്മില്‍നിന്ന് 25 ലക്ഷം രൂപയും തൃശ്ശൂര്‍ കൊരട്ടിയിലെ സൗത്ത് ഇന്ത്യന്‍ ബാങ്ക് എടിഎമ്മില്‍നിന്ന് 10.60 ലക്ഷം രൂപയുമായിരുന്നു കവര്‍ന്നത്. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മെഷീന്‍ അറുത്തുമാറ്റി ട്രേയിലിരുന്ന പണം മോഷ്ടിക്കുകയായിരുന്നു.  സിസിടിവി കാമറകളില്‍ മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. കോട്ടയത്ത് നിന്നു മോഷ്ടിച്ച പിക്കപ്പ് വാനിലാണു കവർച്ചക്കാർ എത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

ചേട്ടാ... ചേട്ടന്‍റെ നോട്ടം, ഉഫ്; ടൊവിനോയുടെ 'നടികർ' ട്രെയിലർ എത്തി

പെരുമാറ്റച്ചട്ട ലംഘനം: ഇഷാന്‍ കിഷന് പിഴശിക്ഷ

കോഴിക്കോട് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് കൊലക്കേസ് പ്രതി, ഒരാൾ കസ്റ്റഡിയിൽ

സുഹൃത്തുക്കളുമായി എപ്പോഴും വിഡിയോകോൾ; ഭാര്യയുടെ കൈ വെട്ടി ഭർത്താവ്