കേരളം

ശബരിമല നട അടച്ചു, മണ്ഡല പൂജകൾക്കായി വൃശ്ചികം ഒന്നിന് തുറക്കും

സമകാലിക മലയാളം ഡെസ്ക്

ശബരിമല: ചിത്തിര ആട്ടപൂജയ്ക്കായി തുറന്ന ശബരിമല നട അടച്ചു. തന്ത്രി കണ്‌ഠരര് രാജീവരുടെ കാർമ്മികത്വത്തിൽ പടിപൂജ നടത്തിയാണ് രാത്രി പത്തുമണിയോടെ നട അടച്ചത്. 26 മണിക്കൂർ നീണ്ട തീർത്ഥാടത്തിനാണ് ഇതോടെ സമാപനമായത്. മണ്ഡല പൂജകൾക്കായി ശബരിമല നട ഇനി വൃശ്ചികം ഒന്നിന് തുറക്കും

തിങ്കളാഴ്ച വൈകിട്ട് അഞ്ചിനാണ് ശബരിമല നട തുറന്നത്. സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷാ സംവിധാനമാണ് പമ്പയിലും നിലയ്ക്കലിലും സന്നിധാനത്തും ഏർപ്പെടുത്തിയിരുന്നത്. ഇതിന്റെ ഭാഗമായി പ്രഖ്യാപിച്ച നിരോധനാജ്ഞ അർധരാത്രിയോടെ പിൻവലിക്കും. ഭക്തർ മലയിറങ്ങുന്ന സമയത്തും അതീവ ജാഗ്രതയിലാണ് പൊലീസ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

അമ്മ വീണുപോയത് മകൾ അറിഞ്ഞില്ല; നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിച്ച വീട്ടമ്മ മരിച്ചു

വാട്ടർ മെട്രോ: വൈപ്പിന്‍- എറണാകുളം റൂട്ടിലെ ചാര്‍ജ് കൂട്ടി

മുതലപ്പൊഴിയില്‍ വീണ്ടും അപകടമരണം; മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

ചെന്നൈയിൽ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊന്നു