കേരളം

പടക്കം പൊട്ടിക്കുന്നതിനെ ചൊല്ലി തര്‍ക്കം; അയല്‍വാസി അര്‍ബുദ രോഗിയായ വീട്ടമ്മയെ മര്‍ദ്ദിച്ചതായി പരാതി

സമകാലിക മലയാളം ഡെസ്ക്

ചെങ്ങന്നൂര്‍: ദീപാവലി ദിനത്തില്‍ പടക്കം പൊട്ടിക്കുന്നതുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസി മര്‍ദ്ദിച്ചതായി വീട്ടമ്മയുടെ പരാതി. തന്റെ ഭര്‍ത്താവുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് അര്‍ബുദ രോഗിയായ തന്നേയും മര്‍ദ്ദിക്കുകയായിരുന്നു എന്ന് മുളക്കുഴ കോട്ട ഇട്ടിമണ്ണില്‍ വീട്ടില്‍ സുനിലിന്റെ ഭാര്യ ജിസ(40) പറയുന്നു. 

ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവം. കോട്ട ജങ്ഷനിലെ ഓട്ടോ ഡ്രൈവര്‍മാരായ സുനിലും വിഷ്ണുവും തമ്മിലാണ് പടക്കം പൊട്ടിക്കുന്നതിനെ ചൊല്ലി വഴക്കുണ്ടായത്. വഴക്കിന് പിന്നാലെ പൊലീസില്‍ പരാതി നല്‍കാന്‍ സുനില്‍ പോയി. ഈ സമയം വിഷ്ണു സുനിലിന്റെ വീട്ടിലെത്തി സാധനങ്ങള്‍ നശിപ്പിക്കുകയും മര്‍ദ്ദിക്കുകയുമായിരുന്നു എന്ംന് ജിസ പറയുന്നു. 

സുനിലിന്റെ വീട്ടുപകരണങ്ങളും മുറ്റത്തുണ്ടായിരുന്ന ഓട്ടോയും വിഷ്ണു അടിച്ചു തകര്‍ത്തു. ഇവരുടെ പതിനാല് വയസുള്ള മകളേയും മര്‍ദ്ദിച്ചതായി പറയുന്നു. സംഭവത്തില്‍ ചെങ്ങന്നൂര്‍ പൊലീസ് കേസ് എടുത്തിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

പാകിസ്ഥാന്‍ കോണ്‍ഗ്രസിനു വേണ്ടി പ്രാര്‍ഥിക്കുന്നു, യുവരാജാവിനെ പ്രധാനമന്ത്രിയാക്കാന്‍ ശ്രമിക്കുന്നു: പ്രധാനമന്ത്രി

ഇന്നും നാളെയും നാല് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്

400 സീറ്റ് തമാശ, 300 അസാധ്യം, ഇരുന്നുറു പോലും ബിജെപിക്ക് വെല്ലുവിളി: ശശി തരൂര്‍

ഐ ലൈനര്‍ കൊണ്ട് അമ്മാമയുടെ കയ്യില്‍ ടാറ്റൂ; 'വെക്കേഷനായാല്‍ എന്തൊക്കെ കാണണം'; ചിത്രവുമായി സുജാത