കേരളം

ശബരിമല:  150പേരുടെ ഫോട്ടോ ആല്‍ബം പുറത്തുവിട്ടു; കലാപകാരികളോട് സന്ധിയില്ലാതെ പൊലീസ്

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: ശബരിമല യുവതീപ്രവേശ വിഷയവുമായി ബന്ധപ്പെട്ട് കലാപമുണ്ടാക്കാന്‍ ശ്രമിച്ചവരെ അറസ്റ്റ് ചെയ്യാനുള്ള നീക്കം തുടരാന്‍ പൊലീസ് തീരുമാനം. 150 പേരുടെ ചിത്രങ്ങളടങ്ങിയ പുതിയ വെരിഫിക്കേഷന്‍ ആല്‍ബം പ്രസിദ്ധീകരിച്ചു. തൃശൂര്‍ സ്വദേശി ലളിതയെ ശബരിമലയില്‍ തടഞ്ഞതുള്‍പ്പെടെയുള്ള കേസിലുള്ളവരുടേതാണ് ചിത്രങ്ങള്‍. ജാമ്യമില്ലാ വകുപ്പുകളാണ് എല്ലാവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്.

ചിത്തിര ആട്ടത്തിരുനാളിന് ശബരിമലയില്‍ എത്തിയ തീര്‍ഥാടകരില്‍ 200 പേര്‍ മാത്രമാണു യഥാര്‍ഥ ഭക്തരെന്നും 7000 പേര്‍ ബിജെപി, ആര്‍എസ്എസ്, സംഘപരിവാര്‍ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവരോ അനുഭാവികളോ ആണെന്നുമാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാമെന്ന സുപ്രീംകോടതി വിധി വന്നശേഷം ആദ്യമായി നട തുറന്നപ്പോള്‍ നിലയ്ക്കലില്‍ നടന്ന പ്രതിഷേധങ്ങളില്‍ പങ്കെടുത്ത 200 പേര്‍ ശബരിമലയില്‍ വീണ്ടും ദര്‍ശനം നടത്തിയതായും പൊലീസ് കണ്ടെത്തി. സംഘപരിവാര്‍ നേതാക്കള്‍ ഉള്‍പ്പെടെ പതിനെട്ടാം പടിയില്‍ ആചാര ലംഘനം നടത്തി സമരം നടത്തിയിരുന്നു. 

ഫോട്ടോകളും വിഡിയോകളും പരിശോധിക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണെന്നും കൃത്യമായ കണക്കുകള്‍ ലഭിക്കാന്‍ സമയമെടുക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. നിലയ്ക്കലില്‍ അക്രമം നടത്തിയവരുടെ ഫോട്ടോ ശേഖരിച്ചു ഫെയ്‌സ് ഡിറ്റക്ഷന്‍ സോഫ്റ്റ്‌വെയറില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതനുസരിച്ചുള്ള നടപടികളും മുന്നോട്ടു പോവുകയാണെന്നു പൊലീസ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

വളര്‍ത്തു നായ 'വിട്ടുപോയി'; മനംനൊന്ത് 12 കാരി ആത്മഹത്യ ചെയ്തു

ഉഷ്ണതരംഗ മുന്നറിയിപ്പ്; സംസ്ഥാനത്തെ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി

ബംഗ്ലാദേശിനു മുന്നില്‍ 146 റണ്‍സ് ലക്ഷ്യം വച്ച് ഇന്ത്യന്‍ വനിതകള്‍

ഇന്‍ഷുറന്‍സ് ക്ലെയിമിനായി സ്റ്റേഷനില്‍ എത്തേണ്ട; പോല്‍ ആപ്പില്‍ സേവനം സൗജന്യം