കേരളം

ശബരിമല സമരം സുപ്രിം കോടതി വിധിക്കെതിര്; നടന്നത് ന്യായീകരിക്കാനാവാത്ത അക്രമങ്ങള്‍: ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ശബരിമല യുവതീ പ്രവേശനത്തിന് എതിരെ നടക്കുന്ന സമരം സുപ്രിം കോടതി വിധിക്കെതിരെയെന്ന് ഹൈക്കോടതി നിരീക്ഷണം. സമരവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ തൃപ്പൂണിത്തുറ സ്വദേശി അഡ്വ. ഗോവിന്ദ് മധുസൂദന്റെ ജാമ്യഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി നിരീക്ഷണം.

ന്യായീകരിക്കാനാവാത്ത അക്രമ സംഭവങ്ങളാണ് പമ്പയിലും നിലയ്ക്കലുമുണ്ടായതെന്ന് കോടതി അഭിപ്രായപ്പെട്ടു. സുപ്രിം കോടതി വിധിക്ക് എതിരെയാണ് സമരം. പ്രതിക്കു ജാമ്യം നല്‍കിയാല്‍ അക്രമ സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുമെന്ന് കോടതി പറഞ്ഞു.

ശബരിമല അക്രമങ്ങളുമായി ബന്ധപ്പെട്ട് ഹൈക്കോടതിക്കു മുന്നില്‍ വന്ന ആദ്യ ജാമ്യാപേക്ഷയാണ് അഡ്വ. ഗോവിന്ദ് മധുസൂദനന്റേത്. താന്‍ അക്രമങ്ങളില്‍ പങ്കാളിയല്ലെന്നും നാമജപത്തില്‍ പങ്കെടുക്കുക മാത്രമാണ് ചെയ്തതെന്നുമാണ് ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ അന്വേഷണം പ്രാഥമിക ഘട്ടത്തില്‍ മാത്രമാണെന്നു ചൂണ്ടിക്കാട്ടി ഹര്‍ജി തള്ളുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ