കേരളം

സ്വകാര്യ ബസിന് സൈഡ് കൊടുത്തില്ല: കെഎസ്ആര്‍ടിസി ഡ്രൈവറെ വളഞ്ഞിട്ടു മര്‍ദിച്ചു

സമകാലിക മലയാളം ഡെസ്ക്

ചവറ: സ്വകാര്യ ബസിനു സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ച് കെഎസ്ആര്‍ടിസി ഡ്രൈവറെ മര്‍ദ്ദിച്ചു. സ്വകാര്യ ബസിലെ കണ്ടക്ടറും െ്രെഡവറും കെഎസ്ആര്‍ടിസി ഡ്രൈവറെ കാബിനില്‍ കയറി മര്‍ദ്ദിക്കുകയായിരുന്നു. കൊല്ലം ശക്തികുളങ്ങര വയലില്‍ വീട്ടില്‍ സുഭാഷ് ( 42) നാണ് മര്‍ദ്ദനമേറ്റത്.

ബുധനാഴ്ച രാവിലെ 8.30 ന് കൊട്ടുകാടിന് സമീപം സരിത മുക്കില്‍ വെച്ചായിരുന്നു ആക്രമണം. പിന്നാലെ വന്ന കാട്ടുകുളം എന്ന സ്വകാര്യ ബസിന് സൈഡ് കൊടുത്തില്ലന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. യാത്രക്കാരെ ഇറക്കാന്‍ കെഎസ്ആര്‍ടിസി ബസ് നിര്‍ത്തിയപ്പോള്‍ സ്വകാര്യ ബസിലെ കണ്ടക്ടറും, ഡ്രൈവറും കെഎസ്ആര്‍ടിസി ഡ്രൈവറുടെ കാബിനിലേക്ക് ഓടിക്കയറി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

മര്‍ദ്ദനത്തില്‍ മുഖത്തും, തലയ്ക്കും പരിക്കേറ്റ സുഭാഷിനെ ആദ്യം പ്രാഥമികാരോഗ്യ കേന്ദ്രത്തിലും, പിന്നീട് നീണ്ടകര താലൂക്ക് ആശുപത്രിയിലും ചികില്‍സ തേടി. സ്വകാര്യ ബസിലെ കണ്ടക്ടര്‍ വടക്കുംതല നടയശ്ശേരില്‍ വിനീഷ് (24) െ്രെഡവര്‍ വടക്കുംതല കൊല്ലന്റെഴത്ത് വീട്ടില്‍ വിനില്‍ (26) എന്നിവര്‍ക്കെതിരെ തെക്കുംഭാഗം പൊലീസ് കേസെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

കൊല്ലത്ത് രാത്രിയും മഴ തുടരും; ഒൻപതു ജില്ലകളിൽ ഇടിമിന്നലോടു കൂടിയ മഴയ്‌ക്ക് സാധ്യത

തനിക്കും കുടുംബത്തിനും നേരെ സൈബർ ആക്രമണം, കോൺസിൽ യോ​ഗത്തിൽ വിതുമ്പി മേയർ; ഡ്രൈവര്‍ക്കെതിരെ പ്രമേയം

ഇടവിട്ട മഴയും അമിതമായ ചൂടും പകര്‍ച്ചവ്യാധികള്‍ക്ക് സാധ്യത; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി