കേരളം

ഉപഭോക്താവിന്റെ ചെലവിൽ വേണ്ട; സൂപ്പർ മാർക്കറ്റുകളിൽ പരസ്യമില്ലാത്ത കാരി ബാ​ഗു​കൾ നിർബന്ധം; ബില്ലുകളുടെ നിലവാരം കൂട്ടാനും ഉത്തരവ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഹൈപ്പർ മാർക്കറ്റുകളിലും സൂപ്പർ മാർക്കറ്റുകളിലും പരസ്യം പതിക്കാത്ത കാരി ബാഗുകൾ നിർബന്ധമാക്കി ഉപഭോക്തൃ കോടതി. പരസ്യം പതിച്ച ബാഗുകൾക്ക് പണം ഇടാക്കുന്നത് അനീതിയാണെന്നും ഉപഭോക്തൃ തർക്ക പരിഹാര ഫോറം നിരീക്ഷിച്ചു. വ്യാപാര സ്ഥാപനങ്ങളിലെ ബില്ലുകൾ ഗുണമേൻമയുള്ള പേപ്പറിൽ അച്ചടിക്കണമെന്നും കോടതി ഉത്തരവിട്ടു.

നിലവിൽ സാധനങ്ങൾ വാങ്ങുന്നവർക്ക് കാരിബാഗുകൾ ഷോപ്പിങ് മാളുകളിൾ നിന്ന് തന്നെ നൽകുകയാണ് പതിവ്. മാളിനുള്ളിലേക്ക് മറ്റ് ബാഗുകളൊന്നും കയറ്റാൻ അനുവാദം ഇല്ലാത്തതിനാൽ ഉപഭോക്താവ് ഈ കവറുകൾ വിലയ്ക്ക് വാങ്ങാൻ നിർബന്ധിതരാകും. പരസ്യം പതിച്ച കാരിബാഗുകൾക്ക് ഓരോ വ്യാപാര സ്ഥാപനങ്ങളും വ്യത്യസ്ത തുകയാണ് ഈടാക്കുന്നത്. 

ഉപഭോക്താവിന്റെ ചെലവിൽ പരസ്യം വിൽക്കാനുള്ള ഈ ശ്രമം ഇനി വേണ്ടെന്ന് കോടതി വ്യക്തമാക്കി. പരസ്യം പതിച്ച ബാഗുകൾക്ക് ഉപഭോക്താവിൽ നിന്ന് തുക ഈടാക്കുന്നത് അനീതിയും നിർബന്ധിത നടപടിയെന്നും നിരീക്ഷിച്ചാണ് കോടതിയുടെ ഉത്തരവ്. വിവരാവകാശ പ്രവർത്തകൻ ഡിബി ബിനു നൽകിയ കേസിലാണ് നടപടി. പരസ്യം പതിച്ച ബാഗുകൾ ഉപഭോക്താവ് പ്രത്യേകം ആവശ്യപ്പെടുകയാണെങ്കിൽ അത് നൽകാമെന്ന് കോടതി ഉത്തരവിൽ പറയുന്നു. 

ഇതോടൊപ്പം തന്നെ ബില്ലുകളുടെ നിലവാരം കൂട്ടണമെന്നും കോടതി ഉത്തരവിട്ടു. വേഗത്തിൽ മായും വിധം നിലവാരം കുറഞ്ഞ മഷിയും പേപ്പറും ഉപയോഗിക്കുന്ന ബില്ലുകൾ പാടില്ല. വ്യാപാര സ്ഥാപനത്തിനെതിരെ പരാതി നൽകുന്നതിൽ നിന്ന് ഇത് ഉപഭോക്താവിനെ തടയുമെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിൻ സർവീസുകളിൽ മാറ്റം

നവകേരള ബസ് ബം​ഗളൂരു സര്‍വീസ് നാളെ മുതൽ; കോഴിക്കോട് നിന്ന് പുലർച്ചെ നാല് മണിക്ക് പുറപ്പെടും