കേരളം

യാത്രകൾ സുപ്രിംകോടതിയോടുള്ള വെല്ലുവിളി ; സംരക്ഷിക്കാൻ പോകുന്നത് ആരുടെ ആചാരങ്ങളെയെന്ന് ജസ്റ്റിസ് കെമാൽ പാഷ

സമകാലിക മലയാളം ഡെസ്ക്

പാലക്കാട‌് :  ആചാര സംരക്ഷണത്തിന്റെ പേരിൽ എൻഡിഎ നടത്തുന്ന ശബരിമല സംരക്ഷണ രഥയാത്രയും യുഡിഎഫ് നടത്തുന്ന വിശ്വാസ സംരക്ഷണ യാത്രയും സുപ്രിം കോടതിയോടുള്ള  വിധിയോടുള്ള വെല്ലുവിളിയാണെന്ന‌് ജസ‌്റ്റിസ‌് കെമാൽ പാഷ. കോടതിവിധിയ‌്ക്കെതിരായ വെല്ലുവിളിയാണ് രണ്ട് യാത്രകളും.

ആചാരങ്ങളെ രക്ഷിക്കാനെന്നാണ‌് ഇവർ പറയുന്നത‌്. എന്നാൽ, ഇങ്ങനെ ആചാരങ്ങളൊന്നുമില്ലെന്നും, ആചാരങ്ങൾ ശരിയല്ലെന്നും ജാഥ നടത്തുന്നവർക്ക‌് അറിയാമെന്നും കെമാൽ പാഷ അഭിപ്രായപ്പെട്ടു. 

വിശ്വാസത്തിനെതിരെ സുപ്രിം കോടതി എന്തോ പറഞ്ഞുവെന്ന് പ്രചരിപ്പിച്ചാണ‌് ഇവർ രംഗത്തിറങ്ങിയിരിക്കുന്നത‌്.  ഇത‌് സുപ്രിം കോടതി വിധിയുടെ ലംഘനം തന്നെയാണ‌്. ആരുടെ ആചാരങ്ങളെയാണ‌് ഇവർ സംരക്ഷിക്കാൻ പോകുന്നത്. ആരുടെ വിശ്വാസത്തെയാണ‌് ഇവർ രക്ഷിക്കുന്നതെന്നും കെമാൽ പാഷ ചോദിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

ഒന്നാം സ്ഥാനം പോയി; ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യക്ക് തിരിച്ചടി, തലപ്പത്ത് ഓസ്‌ട്രേലിയ

എന്താണ് മഹിളാ സമ്മാന്‍ സേവിങ് സര്‍ട്ടിഫിക്കറ്റ്?, അറിയേണ്ടതെല്ലാം

കൊടുംചൂട് തുടരുന്നു, രണ്ടു ജില്ലകളില്‍ ഉഷ്ണ തരംഗ സാധ്യത; യെല്ലോ അലര്‍ട്ട്

എട മോനെ... 'കമ്മിന്‍സ് അണ്ണന്റെ' കരിങ്കാളി റീല്‍സ്! (വീഡിയോ)