കേരളം

ശബരിമല ദര്‍ശനത്തിന് കൂടുതല്‍ യുവതികള്‍, ഓണ്‍ലൈനില്‍ ഇതുവരെ ബുക്ക് ചെയ്തത് 550 പേര്‍;  മണ്ഡലകാലം സംഘര്‍ഷഭരിതമാകും

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട : മണ്ഡല മകര വിളക്ക് പൂജകള്‍ക്കായി നട തുറക്കുമ്പോള്‍ ശബരിമല കൂടുതല്‍ സംഘര്‍ഷഭരിതമാകാന്‍ സാധ്യതയേറി. കേരള പൊലീസിന്റെ പോര്‍ട്ടല്‍ വഴി 550 യുവതികള്‍ ഇതുവരെ ഓണ്‍ലൈന്‍ ബുക്ക് ചെയ്തിട്ടുണ്ട്. 10 നും 50 നും ഇടയില്‍ പ്രായമുള്ളവരാണ് ഇവര്‍. സംസ്ഥാനത്തിനകത്തും പുറത്തും നിന്നുള്ള സ്ത്രീകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ശബരിമല യാത്രക്കായി ഇവര്‍ പൊലീസിന്റെ സുരക്ഷ ആവശ്യപ്പെട്ടിട്ടുണ്ട്. 

കേരള പൊലീസിന്റെ പോര്‍ട്ടല്‍ വഴി ഇതുവരെ മൂന്നര ലക്ഷത്തോളം പേര്‍ പേര്‍ രജിസ്റ്റര്‍ ചെയ്തതായും പൊലീസ് അധികൃതര്‍ സൂചിപ്പിച്ചു. സീസണ്‍ അവസാനിക്കുന്തിന് മുമ്പ് കൂടുതല്‍ പേര്‍ ബുക്കിംഗിനായി രംഗത്തുവരുമെന്നും പൊലീസ് കണക്കുകൂട്ടുന്നു. യുവതി പ്രവേശനത്തിനെതിരായ സമരമൊന്നും ശബരിമല ദര്‍ശന നീക്കത്തെ വനിതകളെ പിന്നോട്ടടിപ്പിച്ചില്ലെന്നാണ് പൊലീസ് വിലയിരുത്തുന്നത്. 

ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി മണ്ഡല കാലത്ത് ശബരിമലയിലെത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതേസമയം എന്തു വന്നാലും യുവതികളെ പ്രവേശിപ്പിക്കില്ലെന്നാണ് ആര്‍എസ് എസും ഹിന്ദു സംഘടനകളും സ്വീകരിച്ചിട്ടുള്ള നിലപാട്. അതിനിടെ യുവതി പ്രവേശന വിധിക്കെതിരെ വിവിധ സംഘടനകളും വ്യക്തികളും സമര്‍പ്പിച്ച റിട്ട് ഹര്‍ജികളും റിവ്യൂ ഹര്‍ജികളും സുപ്രിംകോടതി ഈ മാസം 13 ന് പരിഗണിക്കാനിരിക്കുകയാണ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൈഡ് തരാത്തതല്ല പ്രശ്‌നം, ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചു; വിശദീകരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍

നെല്ലിയമ്പം ഇരട്ടക്കൊല: പ്രതിക്ക് വധശിക്ഷ

'എന്തൊരു ക്യൂട്ട്!'- ലോകകപ്പ് ടീം പ്രഖ്യാപിച്ചത് കുട്ടികള്‍, ഹൃദയം കീഴടക്കി വീണ്ടും കിവികള്‍ (വീഡിയോ)

മിഖായേലിന്‍റെ വില്ലന്‍ ഇനി നായകന്‍: മാർക്കോയുമായി ഉണ്ണി മുകുന്ദൻ, സംവിധാനം ഹനീഫ് അദേനി

സംസാരിക്കുന്നതിനിടെ മൂക്കുത്തിയുടെ സ്‌ക്രൂ മൂക്കിനുള്ളിലേക്ക്; ശ്വാസകോശത്തില്‍ നിന്ന് വിദഗ്ധമായി പുറത്തെടുത്തു