കേരളം

ശബരിമല മണ്ഡലകാലത്തെ തിരക്ക്; പ്രത്യേക ട്രെയിൻ സർവീസുമായി റെയിൽവേ, കൊല്ലം  മുതല്‍ ആന്ധ്രയിലെ കാക്കിനട വരെ

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്‌: മണ്ഡലകാലത്തെ തിരക്ക്‌ കണക്കിലെടുത്ത് കൊല്ലം  മുതല്‍ ആന്ധ്രയിലെ കാക്കിനട വരെ സുവിധ സ്‌പെഷല്‍ ട്രെയിന്‍ സര്‍വീസ്‌ നടത്തുമെന്ന്‌ റെയില്‍വേ അറിയിച്ചു. കാക്കിനട-കൊല്ലം സ്‌പെഷല്‍ ട്രെയിന്‍ (82717) 10, 15, 19, 23 തീയതികളില്‍ രാത്രി 11.50ന്‌ കാക്കിനടയില്‍ നിന്നും പുറപ്പെടും. മൂന്നു ദിവസത്തിനു ശേഷം രാവിലെ ഏഴിന്‌ കൊല്ലത്തെത്തും. 

കൊല്ലം-കാക്കിനട സ്‌പെഷല്‍ ട്രെയിന്‍ (82718) 12, 17, 21, 25 തീയതികളില്‍ രാവിലെ 10ന്‌ കൊല്ലത്തു നിന്നും പുറപ്പെട്ട്‌ അടുത്ത ദിവസം 2.50ന്‌ കാക്കിനട എത്തും. ഇരു സര്‍വീസുകള്‍ക്കും കേരളത്തിൽ കായംകുളം, ചെങ്ങന്നൂര്‍, തിരുവല്ല, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ, തൃശൂര്‍, ഒറ്റപ്പാലം, പാലക്കാട്‌ ജംഗ്‌ഷന്‍,എന്നിവിടങ്ങളില്‍ സ്‌റ്റോപ്പുണ്ട്‌.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

രക്തം കട്ടപിടിക്കാനും പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം കുറയാനും സാധ്യത; കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്ന് സമ്മതിച്ച് ആസ്ട്രാസെനക

കടുത്ത ചൂട്; സംസ്ഥാനത്ത് ഐടിഐ ക്ലാസുകള്‍ മേയ് നാലുവരെ ഓണ്‍ലൈനില്‍

അപകടം ഒഴിവാക്കാം, എന്താണ് സ്‌പെയ്‌സ് കുഷന്‍?; ഇരുചക്രവാഹനയാത്രക്കാര്‍ക്ക് മാര്‍ഗനിര്‍ദേശവുമായി മോട്ടോര്‍ വാഹനവകുപ്പ്

കോഴിക്കോട് തെരുവ് നായ ആക്രമണം; പഞ്ചായത്ത് ജീവനക്കാരി, കുട്ടികൾ അടക്കം നിരവധി പേർക്ക് കടിയേറ്റു