കേരളം

ചങ്കൂറ്റമുണ്ടോ? ശ്രീധരന്‍ പിള്ളയെ അറസ്റ്റ് ചെയ്താല്‍ സര്‍ക്കാരിന് പൂര്‍ണ പിന്തുണയെന്ന് മുരളീധരന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നാട്ടില്‍ കലാപത്തിന് ആഹ്വാനം ചെയ്യുന്ന തരത്തില്‍ പ്രസംഗിച്ച ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ളയെ അറസ്റ്റു ചെയ്യാന്‍ സര്‍ക്കാര്‍ തയാറാകുമോയെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. എല്‍കെ അഡ്വാനി രഥ യാത്ര നടത്തുന്നതിനിടെ ലാലു പ്രസാദ് യാദവ് അദ്ദേഹത്തെ അറസ്റ്റു ചെയ്തിരുന്നു. ആ ചങ്കൂറ്റം കേരളത്തിലെ സര്‍ക്കാരിനുണ്ടോയെന്ന് കെ മുരളീധരന്‍ ചോദിച്ചു. 

അടുത്ത ഹിയറിങ് വരെ ശ്രീധരന്‍പിള്ളയെ അറസ്റ്റു ചെയ്യില്ലെന്നാണ് പൊലീസ് പറയുന്നത്. വേണമെങ്കില്‍ സര്‍ക്കാരിന് ശ്രീധരന്‍പിള്ളയെ രഥയാത്രയ്ക്കിടെ അറസ്റ്റു ചെയ്യാം. ചൊവ്വാഴ്ചയ്ക്കകം ശ്രീധരന്‍പിള്ളയെ അറസ്റ്റു ചെയ്താല്‍ പ്രതിപക്ഷത്തിന്റെ എല്ലാ പിന്തുണയും സര്‍ക്കാരിനുണ്ടാകുമെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.

കേരളത്തിലെ ഡിജിപിക്ക് ആര്‍എസ്എസ് നിലപാടാണെന്ന് മുരളീധരന്‍ ആരോപിച്ചു. ഗുജറാത്തില്‍ കലാപം നടന്ന സമയത്ത് അവിടെ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥനാണ് ബെഹ്‌റ. മോദിയുമായി കൂടിക്കാഴ്ചയ്ക്കുശേഷം ബെഹ്‌റ ഡിജിപി തസ്തികയില്‍ കേരളത്തിലേക്ക് വന്നപ്പോള്‍ പലര്‍ക്കും ആ സമയത്ത് നിയമനത്തില്‍ സംശയമുണ്ടായി. അത് അക്ഷരാര്‍ഥത്തില്‍ ശരിവയ്ക്കുന്നതാണ് ഡിജിപിയുടെ നടപടികളെന്ന് മുരളീധരന്‍ പറഞ്ഞു.

മുഖ്യമന്ത്രി സ്വന്തം വീഴ്ച മറയ്ക്കുന്നതിനു വേണ്ടിയാണ് കോണ്‍ഗ്രസിനെ ബിജെപിയുമായി ബന്ധിപ്പിക്കുന്നതെന്നും മുരളീധരന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

എസ്എസ്എൽസി പരീക്ഷാ ഫലം മറ്റന്നാൾ; ഈ വെബ്സൈറ്റുകളിൽ റിസൽട്ട് അറിയാം

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം