കേരളം

നെഹ്റു ട്രോഫി: നാലാം തവണയും വിജയം പായിപ്പാടൻ ചുണ്ടന് 

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: അറുപത്തിയാറാമത് നെഹ്‌റു ട്രോഫി വള്ളംകളിയിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ പായിപ്പാടൻ ചുണ്ടൻ ജോതാക്കളായി. ആവേശ പോരാട്ടത്തിനൊടുവിൽ ആലപ്പുഴ പൊലീസ് ബോട്ട് ക്ലബ് തുഴഞ്ഞ മഹാദേവികാട് കാട്ടില് ‌തെക്കേതിൽ ചുണ്ടനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് പായിപ്പാടന്റെ നേട്ടം. ഇത് നാലാം തവണയാണ് പായിപ്പാടൻ ചുണ്ടൻ നെ‌ഹറു ട്രോഫി കരസ്ഥമാക്കുന്നത്. 

യുണൈറ്റഡ് ബോട്ട് ക്ലബ് കൈനകരി തുഴഞ്ഞ ആയാപറമ്പ് പാണ്ടി മൂന്നാം സ്ഥാനത്തും എൻസിഡിസി ബോട്ട്ക്ലബ് കുമരകം തുഴഞ്ഞ ചമ്പക്കുളം നാലാമതുമായി ഫിനിഷ് ചെയ്തു. നിലവിലെ ചാമ്പ്യൻമാരായ ഗബ്രിയേലും ഏറ്റവും കൂടുതൽ തവണ നെഹറു ട്രോഫി സ്വന്തമാക്കിയ കാരിച്ചാലും ഫൈനൽ കാണാതെ പുറത്താകുകയായിരുന്നു. ഒന്നാം ലൂസേഴ്സ് ഫൈനലിൽ ഗബ്രിയേലും രണ്ടാം ലൂസേഴ്സ് ഫൈനലിൽ സെന്റ് ജോർജ്ജും വിജയികളായി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ