കേരളം

കെടി ജലീലിനെതിരായ അക്രമം; ലീഗ് അണികളെ നിലയ്ക്ക് നിര്‍ത്തണമെന്ന് സിപിഎം

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ.ടി. ജലീലിനെ പിന്തുണച്ച് സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റി. കെ.ടി. ജലീലിനെതിരെ പ്രതിഷേധിക്കുന്ന അണികളെ നിലയ്ക്ക് നിര്‍ത്താന്‍ മുസ്ലീം ലീഗ് നേതൃത്വം തയ്യാറാകണമെന്ന് സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എന്‍. മോഹന്‍ദാസ് പറഞ്ഞു. അണികളെ കയറൂരിവിട്ട് കലാപത്തിനും അതിക്രമത്തിനുമാണ് ലീഗ് ശ്രമിക്കുന്നതെന്നും പ്രതിഷേധം അതിരുവിട്ടാല്‍ വലിയ വില നല്‍കേണ്ടിവരുമെന്ന് ലീഗ് ഓര്‍മ്മിക്കണമെന്നും സിപിഎം ജില്ലാ സെക്രട്ടറി പറഞ്ഞു

മന്ത്രി കെ. ടി. ജലീലിനെ എടപ്പാളില്‍ വെച്ച് ഇന്ന് യുഡിഎഫ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചിരുന്നു. മന്ത്രിയുടെ വാഹനത്തിനു നേരെ പ്രവര്‍ത്തകര്‍ മുട്ടയെറിയുകയും ചെയ്തു.  പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. കഴിഞ്ഞ ദിവസവും  മലപ്പുറം കോട്ടപ്പടിയിലും കൊണ്ടോട്ടിയിലും വെച്ച് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ജലീലിനെ കരിങ്കൊടി കാണിക്കുകയും മന്ത്രിയുടെ വാഹനം തടഞ്ഞുനിര്‍ത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് പൊലീസിന് ലാത്തിച്ചാര്‍ജ് നടത്തേണ്ടിയും വന്നിരുന്നു. ഭവനിര്‍മ്മാണ പദ്ധതിയുടെ ഉദ്ഘാടനവേദിയിലേക്ക് ഏറെ പണിപ്പെട്ടാണ് പൊലീസ് മന്ത്രിയെ എത്തിച്ചത്. അതേസമയം മന്ത്രി രാജിവെക്കും വരെ പ്രതിഷേധം ശക്തമാക്കാനാണ് ലീഗിന്റെ നിലപാട്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ