കേരളം

ബന്ധുനിയമനം: കെടി അദീപ് രാജിവച്ചു; സ്ഥാനമേറ്റത് പാവപ്പെട്ടവരെ സേവിക്കാന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ കെടി അദീപ് രാജിവച്ചു. ആത്മാഭിമാനം ചോദ്യം ചെയ്യപ്പെട്ട സാഹചര്യത്തിലാണ് രാജിയെന്നാണ് വിശദീകരണം. എസ്‌ഐബിയിലേക്ക് തിരികെ പോകാന്‍ അനുവദിക്കണമെന്നും കെടി അദീബ് ആവശ്യപ്പെടുന്നു.പാവപ്പെട്ടവരെ സേവിക്കാമെന്ന ആഗ്രഹത്തോടെയാണ് പദവി ഏറ്റെടുത്തതെന്നും അദീപ് രാജിക്കത്തില്‍ പറയുന്നു. ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ എംഡിക്ക് ഇ മെയിലിലൂടെയാണ് രാജിക്കത്ത് നല്‍കിയത്. അദീബിന്റെ രാജി സംബന്ധിച്ച് നാളെ ചേരുന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം ചര്‍ച്ച ചെയ്യും.

കെടി ജലീല്‍ പിതൃസഹോദര പുത്രനായ കെ.ടി അദീപ് എന്നയാളെ ഡെപ്യൂട്ടേഷന്‍ എന്ന പേരില്‍ ചട്ടങ്ങള്‍ മറികടന്ന് ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷനിലെ ജനറല്‍ മാനേജരായി നിയമിച്ചുവെന്നായിരുന്നു ആരോപണം. ഇതേ തുടര്‍ന്നുണ്ടായ വിവാദങ്ങളാണ് രാജിക്ക് കാരണമെന്നാണ്  റിപ്പോര്‍ട്ടുകള്‍.യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍സെക്രട്ടറി പി.കെ ഫിറോസാണ് ബന്ധുനിയമനം സംബന്ധിച്ച് വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നത്.എന്നാല്‍ ആരോപണം ഉണ്ടയില്ലാവെടിയെന്നായിരുന്നു ജലീലിന്റെ മറുപടി.

ജലീല്‍ പലവട്ടം മറുപടിയുമായി എത്തിയെങ്കിലും ഇതെല്ലാം കളവാണെന്നും യോഗ്യതയുള്ളവരെ പിന്‍തള്ളിയാണ് നിയമനമെന്നാവര്‍ത്തിച്ച് യുഡിഎഫിലെ കക്ഷികള്‍ രംഗത്തെത്തിയിരന്നു. ഗവര്‍ണര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് പരാതിയും നല്‍കിയിരുന്നു. ജലീലിനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് രാജിയെന്നാണ് റിപ്പോര്‍ട്ടുകള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോവിഷീല്‍ഡ് വാക്‌സിന്‍ പിന്‍വലിച്ച് ആസ്ട്രാസെനെക; വാണിജ്യ കാരണങ്ങളാലെന്ന് വിശദീകരണം

സ്വര്‍ണവില കുറഞ്ഞു; 53,000ല്‍ തന്നെ

ഓഹരി വ്യാപാര സമയം അഞ്ചുമണി വരെ നീട്ടൽ; നിർദേശം സെബി നിരസിച്ചു

ദിന്‍ഡോരിയിലെ സിപിഎം സ്ഥാനാര്‍ത്ഥി പിന്മാറി; ഇന്ത്യാസഖ്യത്തിന് പിന്തുണ

'പക്വതയില്ല'; അനന്തരവൻ ആകാശ് ആനന്ദിനെ പാർട്ടി പദവികളിൽ നിന്നും നീക്കി മായാവതി