കേരളം

'ഇവനെ കണ്ടാല്‍ കല്ലെറിഞ്ഞ് കൊന്നേക്കണം'; സുനില്‍ പി ഇളയിടത്തിന് എതിരെ കൊലവിളിയുമായി സംഘപരിവാര്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ചിന്തകനും എഴുത്തുകാരനുമായ സുനില്‍ പി ഇളയിടത്തിന് സംഘപരിവാര്‍ ഭീഷണി. ആര്‍എസ്എസിന് എതിരെ പറയുകയും എഴുതുകയും ചെയ്യുന്ന അദ്ദേഹത്തെ കല്ലെറിഞ്ഞ് കൊല്ലണം എന്ന ആഹ്വാനവുമായി സംഘപരിവാര്‍ പ്രവര്‍ത്തകന്‍ ശ്രീ വിഷ്ണു കൊലവിളിയുമായി രംഗത്ത് വന്നിരിക്കുന്നത്. സുനില്‍ പി ഇളയിടത്തെ എവിടെ കണ്ടാലും കല്ലെറിഞ്ഞ് കൊല്ലാനാണ് ഇയാള്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. 

സംഘപരിവാര്‍ പേജായ സുദര്‍ശനത്തിന്റെ പോസ്റ്റ് ഷെയര്‍ ചെയ്തുകൊണ്ടാണ് ഇയാള്‍ കൊലവിളി നടത്തിയിരിക്കുന്നത്. അടൂര്‍ സ്വദേശിയായ ശ്രീ വിഷ്ണു അബുദാബിയില്‍ ജോലിചെയ്യുന്ന പ്രവാസിയാണെന്നാണ് ഫേസ്ബുക്ക് പ്രൊഫൈലില്‍ നിന്ന് ലഭിക്കുന്ന വിവരം. 

സുനില്‍ പി ഇളയിടം ഹിന്ദുക്കള്‍ക്ക് നേരെ മാത്രമേ സംസാരിക്കുള്ളുവെന്ന അടിക്കുറുപ്പോടെ അദ്ദേഹം പ്രസംഗിക്കുന്നതിന്റെ എഡിറ്റ് ചെയ്ത വീഡിയോ ഈ പേജ് പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ പോസ്റ്റിന് താഴെയും വ്യാപക തെറിവിളിയും കൊലവിളിയുമാണ് നടക്കുന്നത്. 

ആര്‍എസ്എസിന്റെ ഹിന്ദുത്വ അജണ്ടയ്ക്ക് എതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന ഇളയിടം, ശബരിമല വിഷയത്തിലെ സംഘപരിവാറിന്റെ ഗൂഢലക്ഷ്യങ്ങള്‍ തുറന്നുകാട്ടി നിരവധി വേദികളില്‍ പ്രസംഗിക്കുകയും ചാനല്‍ ചര്‍ച്ചകളില്‍ സംസാരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന് എതിരെ വ്യാജ പ്രചാരണങ്ങളും കൊലവിളികളുമായി സംഘപരിവാര്‍ രംഗത്തെത്തിയത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാഹുല്‍ഗാന്ധി റായ്ബറേലിയിലേക്ക്; 11 മണിക്ക് പത്രിക സമര്‍പ്പിക്കും; റോഡ് ഷോ

ആരാധകര്‍ക്കായി... മറഡോണയുടെ മൃതദേഹം സെമിത്തേരിയില്‍ നിന്നു മാറ്റണം; ആവശ്യവുമായി മക്കള്‍

രജനീകാന്തിന്റെ ജീവിതം സിനിമയാവുന്നു; ബയോപിക്കിന്റെ അവകാശം സ്വന്തമാക്കി സാജിദ് നദിയാവാല

വയറുവേദനയുമായെത്തി; യുവതിയുടെ വയറ്റില്‍ നിന്ന് പത്തുകിലോഗ്രാമിലേറെ ഭാരമുള്ള മുഴ നീക്കം ചെയ്തു

സ്വര്‍ണവിലയില്‍ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 400 രൂപ; 53,000ല്‍ താഴെ