കേരളം

പഞ്ച് ചെയ്തില്ലെങ്കിൽ ഇനി ജഡ്ജിമാർക്കും ശമ്പളമില്ല ; എല്ലാ കോടതികളിലും പഞ്ചിങ് നടപ്പാക്കാൻ ഹൈക്കോടതി നിർദേശം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : സംസ്ഥാനത്തെ എല്ലാ കോടതികളിലും പഞ്ചിങ് നടപ്പാക്കാൻ ഹൈക്കോടതി നിർദേശം. ഇതിനായി അടിയന്തര നടപടി എടുക്കാൻ ജില്ലാ ജഡ്ജിമാർക്ക് ഹൈക്കോടതി നിർദേശം നൽകി. ‘സ്പാർക്ക്’ വഴി ശമ്പളം വാങ്ങുന്നവരാണ് ജഡ്ജിമാരും മജിസ്ട്രേറ്റുമാരും. ഈ സംവിധാനംവഴി ശമ്പളം വാങ്ങുന്നവരെല്ലാം പഞ്ചിങ് ചെയ്യണമെന്നാണ് കോടതി നിർദേശിച്ചിരിക്കുന്നത്. 

ഒക്ടോബർ മുതൽ സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകളിലും പഞ്ചിങ് നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് മാറ്റിവെച്ചു. ജീവനക്കാരുടെ സംഘടനകളുടെ എതിർപ്പാണ് സർക്കാർ തീരുമാനത്തിന് പിന്നിൽ 

എന്നാൽ, കോടതികളിൽ പഞ്ചിങ് നടപ്പാക്കാനുള്ള തീരുമാനവുമായി ഹൈക്കോടതി മുന്നോട്ടുപോകുകയാണ്. കെൽട്രോണാണ് പഞ്ചിങ് മെഷീനുകൾ കോടതികളിൽ സ്ഥാപിക്കുക. ജീവനക്കാരുടെ ആധാർ നമ്പർ കൂടി ലിങ്ക് ചെയ്യേണ്ടതിനാൽ അതിനനുസരിച്ച് സംവിധാനമൊരുക്കാനാണ് ജില്ലാ ജഡ്ജിമാർക്കുള്ള നിർദേശം. സംസ്ഥാനത്ത് 14 ജില്ലാ കോടതികളും 80 അഡീഷണൽ ജില്ലാ കോടതികളും 54 സബ്കോടതികളും 127 ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതികളുമടക്കം 456 കോടതികളാണുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ആനുകൂല്യങ്ങള്‍ക്ക് എന്ന പേരില്‍ വോട്ടര്‍മാരുടെ പേരുകള്‍ ചേര്‍ക്കരുത്; രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

അല്ലു അർജുന്റെ 'ഷൂ ‍ഡ്രോപ് സ്റ്റെപ്പ്'; നേരിൽ കാണുമ്പോൾ പഠിപ്പിക്കാമെന്ന് വാർണറോട് താരം

പ്രമേഹ രോ​ഗികളുടെ ശ്രദ്ധയ്‌ക്ക്; വെറും വയറ്റിൽ ഇവ കഴിക്കരുത്

ബ്രിജ് ഭൂഷണ് സീറ്റില്ല; മകന്‍ കരണ്‍ ഭൂഷണ്‍ കൈസര്‍ഗഞ്ചില്‍ ബിജെപി സ്ഥാനാര്‍ത്ഥി