കേരളം

കിട്ടിയ അവസരത്തില്‍ പിളള ഗോളടിക്കുന്നു; കോലാഹലം അവസാനിപ്പിച്ച് ഭക്തരും പാര്‍ട്ടി പ്രവര്‍ത്തകരും ക്ഷമ കാണിക്കണമെന്ന് വെളളാപ്പളളി 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ശബരിമല വിഷയം ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിളളയ്ക്ക് വീണുകിട്ടിയ അവസരമാണെന്നും അദ്ദേഹം നന്നായി ഗോളടിക്കുന്നുണ്ടെന്നും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍. ശ്രീധരന്‍പിളള മാന്യനാണ്. ആള്‍ക്കൂട്ടത്തെ സൃഷ്ടിക്കാനും നയിക്കാനും അദ്ദേഹത്തിന് സാധിക്കുന്നുണ്ട്. എന്നാല്‍ ആള്‍ക്കൂട്ടങ്ങളെയെല്ലാം തന്നെ കണ്ടുകൊണ്ട് ശബരിമലയെ യുദ്ധഭൂമിയാക്കാന്‍ ശ്രമിക്കരുതെന്ന് വെളളാപ്പളളി നടേശന്‍ ഓര്‍മ്മിപ്പിച്ചു.

തുറന്നകോടതിയില്‍ കേള്‍ക്കാനുളള തീരുമാനം പുനഃപരിശോധന ഹര്‍ജികള്‍ സുപ്രിംകോടതി അംഗീകരിച്ചതിന് തുല്യമാണ്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് സമാശ്വാസം നല്‍കുന്നതാണ് കോടതി തീരുമാനം. പുനഃപരിശോധന ഹര്‍ജികള്‍ കേള്‍ക്കാന്‍ ജനുവരി 22 ലേക്ക് സുപ്രിംകോടതി മാറ്റിവെച്ചിരിക്കുകയാണ്. എല്ലാ കോലാഹലങ്ങളും അവസാനിപ്പിച്ചുകൊണ്ട് സുപ്രിംകോടതിയുടെ തീരുമാനത്തിന് കാത്തിരിക്കാനുളള ക്ഷമ ഭക്തരും പാര്‍ട്ടി പ്രവര്‍ത്തകരും കാണിക്കണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സുപ്രിംകോടതി വിധി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. ഇതില്‍ വെളളം ചേര്‍ക്കാന്‍ അവര്‍ക്ക് സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

'കുഞ്ഞേ മാപ്പ് !'; കളിപ്പാട്ടവും പൂക്കളും, സല്യൂട്ട് നല്‍കി പൊലീസ്; നവജാത ശിശുവിന്റെ മൃതദേഹം സംസ്‌കരിച്ചു

45ാം വിവാഹവാർഷികം ആഘോഷിച്ച് മമ്മൂട്ടിയും സുൽഫത്തും; ആശംസകളുമായി ദുൽഖർ

പത്താംക്ലാസില്‍ 99.47 ശതമാനം വിജയം; ഐസിഎസ് ഇ, ഐഎസ് സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

'അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും സ്‌നേഹിക്കുന്നത് എന്നെ': കങ്കണ റണാവത്ത്