കേരളം

വിശ്വാസികളുടെ വിജയം; കേരളത്തെ കലാപഭൂമിയാക്കാന്‍ ശ്രമിച്ച പിണറായി മാപ്പുപറയണമെന്ന് ബിജെപി 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ച ഭരണഘടനാ ബെഞ്ചിന്റെ വിധി പുനഃപരിശോധിക്കാനുളള സുപ്രിംകോടതി തീരുമാനം സ്വാഗതാര്‍ഹമെന്ന് ബിജെപി. അടിച്ചമര്‍ത്താന്‍ ശ്രമിച്ചവര്‍ക്കുളള തിരിച്ചടിയാണ് സുപ്രിംകോടതി വിധിയെന്നും ബിജെപി വ്യക്തമാക്കി. കേരളത്തെ കലാപഭൂമിയാക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ മാപ്പുപറയണമെന്നും ബിജെപി ആവശ്യപ്പെട്ടു.

ശബരിമല യുവതി പ്രവേശനവിഷയത്തില്‍ സുപ്രിംകോടതിയുടേത് നല്ല നീക്കമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിളള വ്യക്തമാക്കി. വിശ്വാസികളുടെ വിജയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ച ഭരണഘടനാ ബെഞ്ചിനെതിരെയുളള പുനഃപരിശോധന ഹര്‍ജികളിന്മേല്‍ തുറന്ന കോടതിയില്‍ സുപ്രിംകോടതി വാദം കേള്‍ക്കും. ജനുവരി 22നാണ് കോടതി ഹര്‍ജികള്‍ പരിഗണിക്കുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

3 ജില്ലകളിൽ ഉഷ്ണ തരം​ഗം; ഇടി മിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം