കേരളം

ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചു, കേരളത്തിന്റെ തെക്കന്‍ ജില്ലകളില്‍ മഴയ്ക്കു സാധ്യത

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ഗജ ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചതോടെ കേരളത്തിന്റെ തെക്കന്‍ ജില്ലകളില്‍ മഴയ്ക്കു സാധ്യത. ബുധനാഴ്ച അര്‍ധരാത്രിക്ക് ശേഷം  ചുഴലിക്കാറ്റ് തമിഴ്‌നാട്, പുതുച്ചേരി തീരങ്ങളിലേക്ക് അടുക്കും. വ്യാഴാഴ്ച വൈകിട്ടോടെ  കാറ്റ് തീരംതൊടുമെന്നാണ് കാലാവസ്ഥ വിദഗ്ധരുടെ വിലയിരുത്തല്‍. 

കരയോടടുക്കുമ്പോള്‍ മണിക്കൂറില്‍ 80 മുതല്‍ 100 കിലോമീറ്റര്‍ വരെയായിരിക്കും വേഗം. ചെന്നൈയില്‍ ചുഴലിക്കാറ്റ് നേരിട്ടു ബാധിക്കില്ല. എന്നാല്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകര്‍  പറയുന്നു. 

കേരളത്തില്‍ തിരുവനന്തപുരമടക്കമുള്ള തെക്കന്‍ ജില്ലകളില്‍ മഴ ലഭിക്കും. പാലക്കാട്, മലപ്പുറം, വയനാട് എന്നിവിടങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ട്.

15, 16 തിയതികളിലാണ് ശക്തമായ മഴ ലഭിക്കുകയെന്ന് കാലാവസ്ഥാ അറിയിപ്പില്‍ പറയുന്നു. 16ന് മലപ്പുറത്ത് ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

'ഇത് എന്റെ അച്ഛന്റേതാണ്, ബിജെപി മാത്രമേ പ്രവര്‍ത്തിക്കൂ'; ബൂത്ത് കയ്യേറി ഇന്‍സ്റ്റഗ്രാം ലൈവ്, ബിജെപി നേതാവിന്റെ മകന്‍ കസ്റ്റഡിയില്‍

ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം നാളെ

ഡെങ്കിപ്പനി വ്യാപന സാധ്യത, വരുന്ന ഞായറാഴ്ച വീടുകളില്‍ ഡ്രൈ ഡേ ആചരിക്കണം: വീണാ ജോര്‍ജ്

തൃക്കാരിയൂര്‍ ശിവനാരായണന്‍ ചെരിഞ്ഞു