കേരളം

വിവരാവകാശത്തിന് ' വില ' കൂട്ടേണ്ട; രേഖകള്‍ക്ക് അധിക നിരക്ക് ഈടാക്കിയാല്‍ ഇനി നടപടി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെടുന്ന രേഖകള്‍ നല്‍കുന്നതിനായി അമിത നിരക്ക് വാങ്ങിയാല്‍ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ കെ വി സുധാകരന്‍. പേജിന് രണ്ട് രൂപ നിരക്കില്‍ നല്‍കിയാല്‍ വിവരാവകാശത്തിലൂടെ ആവശ്യപ്പെട്ട രേഖയുടെ പകര്‍പ്പ് നല്‍കുകയാണ് വേണ്ടത്. അമിത ചാര്‍ജ് ഉദ്യോഗസ്ഥര്‍ ഈടാക്കുന്നതായി വ്യാപക പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് കമ്മീഷന്‍ നേരിട്ട് ഇടപെട്ടത്.

 ഭൂമി സംബന്ധമായ ഇടപാടുകളിലെ ഫീല്‍ഡ് സ്‌കെച്ച് റിപ്പോര്‍ട്ടിന് 206 രൂപയും ബേസിക് ടാക്‌സ് സംബന്ധമായ രേഖകള്‍ക്ക് 506 രൂപയും വില്ലേജ് ഓഫീസുകളില്‍ നിന്ന് ഈടാക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു.

വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടാല്‍ പേജിന് രണ്ട് രൂപ നിരക്കിലാണ് പണം നല്‍കേണ്ടത്. ഈ ചട്ടം മറച്ച് വച്ചാണ് വ്യക്തികളില്‍ നിന്ന് അമിത നിരക്ക് ഈടാക്കി വന്നിരുന്നതെന്നും കമ്മീഷന്‍ കണ്ടെത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വിദേശ യാത്ര നേരത്തെ അവസാനിപ്പിച്ച് മുഖ്യമന്ത്രി തിരികെ തലസ്ഥാനത്ത്; ചോദ്യങ്ങളോട് മൗനം

പ്രമേഹം, ഹൃദ്രോഗ മരുന്നുകള്‍ ഉള്‍പ്പെടെ 41 അവശ്യമരുന്നുകളുടെ വില കുറയും

ലഖ്‌നൗവിനോടും തോറ്റു മടക്കം, പത്ത് തോല്‍വിയോടെ മുംബൈയുടെ സീസണിന് അവസാനം

55 കോടിയുണ്ടോ, അമേരിക്കയില്‍ ഒരു പട്ടണം വാങ്ങാം!

സ്‌കൂള്‍ ഓഡിറ്റോറിയവും ഗ്രൗണ്ടും വിദ്യാര്‍ഥികള്‍ക്ക്, മറ്റ് ആവശ്യങ്ങള്‍ക്കു നല്‍കരുതെന്ന് ഹൈക്കോടതി