കേരളം

വൃശ്ചികം ഒന്നിനെത്തുമെന്ന് തൃപ്തി ദേശായി; സുരക്ഷ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  ശബരിമല ദര്‍ശനം നടത്തുന്നതിനായി വൃശ്ചികം ഒന്നിനെത്തുമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. വെള്ളിയാഴ്ച കേരളത്തിലെത്തുന്ന തനിക്കും സംഘത്തിനും മതിയായ സുരക്ഷ ഒരുക്കണമെന്നും ശനിയാഴ്ച ക്ഷേത്രദര്‍ശനം സാധ്യമാക്കണമെന്നും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് അവര്‍ കത്തയച്ചു.  ആറ് സ്ത്രീകളുടെ സംഘത്തോടൊപ്പമാണ് തൃപ്തി ദേശായി എത്തുക. 

വെള്ളിയാഴ്ച കൊച്ചിയിലെത്തുമെന്നും ശനിയാഴ്ചത്തേക്ക് അനുമതി നല്‍കണമെന്നുമാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.  സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ സുരക്ഷ ഒരുക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും മുഖ്യമന്ത്രിക്കയച്ച കത്തില്‍ പറയുന്നു.

 തുലാമാസ പൂജയ്‌ക്കോ, ചിത്തിര ആട്ട വിശേഷത്തിനോ എത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നതെങ്കിലും മണ്ഡലകാലത്തില്‍ ശബരിമലയിലെത്തുമെന്ന് അവര്‍ പിന്നീട് വ്യക്തമാക്കിയിരുന്നു. മണ്ഡല മകരവിളക്ക് പൂജകള്‍ക്കായി വെള്ളിയാഴ്ചയാണ് ശബരിമല നട തുറക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

കേളപ്പനില്‍ നിന്നുള്ള നാട്ടുവഴികള്‍

ജാതീയ അധിക്ഷേപം; സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സര്‍ക്കാര്‍ വിശദീകരണം തേടി

'റിങ്കുവിനെ ഒഴിവാക്കാന്‍ വ്യക്തമായ കാരണമുണ്ട്... ' മുന്‍ ഓസീസ് താരം പറയുന്നു

ഗൂഢാലോചനയാണ്, ലൈംഗികാരോപണം തെരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ ഭാഗം: ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസ്