കേരളം

ഹയര്‍ സെക്കന്ററി ക്രിസ്മസ് പരീക്ഷാ തിയതി പ്രഖ്യാപിച്ചു; ഡിസംബര്‍ 11 മുതല്‍ 20 വരെ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍ സെക്കന്ററി സ്‌കൂളുകളിലേക്കുള്ള രണ്ടാം പാദ പരീക്ഷയ്ക്ക് അടുത്ത മാസം 11 ആം തിയതി തുടക്കമാകും. 11 ന് ആരംഭിക്കുന്ന ക്രിസ്മസ് പരീക്ഷ 20 നാണ് അവസാനിക്കുക. പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് രാവിലെ 9.30 നും പ്ലസ് ടുക്കാര്‍ക്ക് ഉച്ചയ്ക്കുമാണ് പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്. 

ഒന്നു മുതല്‍ പത്ത് വരെയുള്ള ക്ലാസുകളിലെ പരീക്ഷാ തിയതി സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. 

പ്ലസ് ടു- പത്താം ക്ലാസ് പൊതുപരീക്ഷ ഒന്നിച്ച് നടത്തുന്നതിന് മുന്നോടിയായി ക്രിസ്മസ് പരീക്ഷയും ഒന്നിച്ചാക്കുമെന്നായിരുന്നു നേരത്തേ വകുപ്പ് അറിയിച്ചിരുന്നത്. ഇത് സംബന്ധിച്ച് കഴിഞ്ഞമാസം തീരുമാനവും ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്ത് വിട്ട ഉത്തരവില്‍ പത്താം ക്ലാസ് പരീക്ഷയുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ല.  സര്‍ക്കാര്‍ തീരുമാനപ്രകാരം മുന്നോട്ട് പോവുകയാണെങ്കില്‍ പ്ലസ് ടു- പത്താം ക്ലാസ് ക്രിസ്മസ് പരീക്ഷകള്‍ ഒന്നിച്ച് നടക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ആനുകൂല്യങ്ങള്‍ക്ക് എന്ന പേരില്‍ വോട്ടര്‍മാരുടെ പേരുകള്‍ ചേര്‍ക്കരുത്; രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

അല്ലു അർജുന്റെ 'ഷൂ ‍ഡ്രോപ് സ്റ്റെപ്പ്'; നേരിൽ കാണുമ്പോൾ പഠിപ്പിക്കാമെന്ന് വാർണറോട് താരം

പ്രമേഹ രോ​ഗികളുടെ ശ്രദ്ധയ്‌ക്ക്; വെറും വയറ്റിൽ ഇവ കഴിക്കരുത്

ബ്രിജ് ഭൂഷണ് സീറ്റില്ല; മകന്‍ കരണ്‍ ഭൂഷണ്‍ കൈസര്‍ഗഞ്ചില്‍ ബിജെപി സ്ഥാനാര്‍ത്ഥി