കേരളം

നാല് വയസുകാരന്റെ തലയില്‍ സ്റ്റീല്‍ പാത്രം കുടുങ്ങി, വീട്ടുകാര്‍ നേരെ ഫയര്‍ഫോഴ്‌സ് സ്‌റ്റേഷനിലേക്ക് ഓടി

സമകാലിക മലയാളം ഡെസ്ക്

നാദാപുരം: കളിക്കുന്നതിനിടെ അബദ്ധത്തില്‍ സ്റ്റീല്‍ പാത്രം തലയിലേക്ക് കമഴ്ത്തിയതായിരുന്നു അയാന്‍. പിന്നെ എത്ര ശ്രമിച്ചിട്ടും പാത്രം തലയില്‍ നിന്നും ഊരിയെടുക്കാന്‍ പറ്റിയില്ല. അച്ഛനും അമ്മയും ബന്ധുക്കളും നാട്ടുകാരും ശ്രമിച്ചിട്ടും രക്ഷയില്ല. ഒടുവില്‍ അവര്‍ അയാനേയും കൊണ്ട് നേരെ ഫയര്‍ഫോഴ്‌സ് സ്‌റ്റേഷനിലേക്ക് പാഞ്ഞു. 

നരിപ്പറ്റ പുതിയോട്ടില്‍ ത്വല്‍ഹത്തിന്റെ മകന്‍ നാല് വയസുകാരന്‍ അയാനാണ് എട്ടിന്റെ പണി കിട്ടിയത്. ഏറെ പണിപ്പെട്ടിട്ടും പാത്രം ഊരിയെടുക്കാന്‍ സാധിക്കാതെ വന്നതോടെ വീട്ടുകാര്‍ അയാനേയും കൊണ്ട് ചേലക്കാട്ടെ ഫയര്‍ഫോഴ്‌സ് സ്‌റ്റേഷനിലെത്തി. 

ഏറെ നേരത്തെ പ്രയത്‌നത്തിന് ഒടുവില്‍ ലീഡിങ് ഫയര്‍മാന്‍ സനലിന്റെ നേതൃത്വത്തില്‍ ആറ് പേരടങ്ങുന്ന സംഘമാണ് അയാന്റെ തലയില്‍ നിന്നും പാത്രം അറുത്ത് മാറ്റിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ