കേരളം

സുനില്‍ പി ഇളയിടത്തിന്റെ ഓഫീസിന് നേരെ ആക്രമണം; നെയിം ബോര്‍ഡ് ഇളക്കി മാറ്റി, വാതിലില്‍ കാവി നിറത്തിലുളള ഗുണനചിഹ്നം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പ്രശസ്ത ഇടതു ചിന്തകന്‍ സുനില്‍ പി ഇളയിടത്തിന്റെ ഓഫീസിന് നേരെ ആക്രമണം. സംസ്്കൃത സര്‍വകലാശാലയില്‍ മലയാളം വിഭാഗം  അധ്യാപകനായ പ്രൊഫസര്‍ സുനില്‍ പി ഇളയിടത്തിന്റെ ഓഫീസിന്റെ നെയിം ബോര്‍ഡ് ഇളക്കി മാറ്റി. ഓഫീസ് മുറിയുടെ വാതിലില്‍ കാവി നിറത്തിലുളള ഗുണനചിഹ്നവും വരച്ചു. 

നേരത്തെ സുനില്‍ പി ഇളയിടത്തിന് നേരെ സംഘപരിവാര്‍ വധഭീഷണി മുഴക്കിയിരുന്നു. ആര്‍എസ്എസിന് എതിരെ പറയുകയും എഴുതുകയും ചെയ്യുന്ന അദ്ദേഹത്തെ കല്ലെറിഞ്ഞ് കൊല്ലണം എന്ന ആഹ്വാനവുമായി സംഘപരിവാര്‍ പ്രവര്‍ത്തകന്‍ ശ്രീ വിഷ്ണുവാണ് കൊലവിളിയുമായി രംഗത്ത് വന്നത്. സുനില്‍ പി ഇളയിടത്തെ എവിടെ കണ്ടാലും കല്ലെറിഞ്ഞ് കൊല്ലാനാണ് ഇയാള്‍ ആഹ്വാനം ചെയ്തത്.

സംഘപരിവാര്‍ പേജായ സുദര്‍ശനത്തിന്റെ പോസ്റ്റ് ഷെയര്‍ ചെയ്തുകൊണ്ടാണ് ഇയാള്‍ കൊലവിളി നടത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു