കേരളം

'സ്ത്രീകള്‍ ഇനിമേല്‍ അടുക്കളയില്‍ കയറരുതെന്നും ടൊയ്‌ലറ്റ് കഴുകരുതെന്നും പറഞ്ഞുനോക്കൂ, അപ്പോഴറിയാം ശബരിമല സമരക്കാരുടെ തനിനിറം'

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: സ്ത്രീകള്‍ ഇനിമേല്‍ അടുക്കളയില്‍ കയറരുതെന്നും ടൊയ്‌ലറ്റ് കഴുകരുതെന്നും പറഞ്ഞു തെരുവിലിറങ്ങിയാല്‍ അപ്പോള്‍ കാണാം ശബരിമല സമരക്കാരുടെ തനിനിറമെന്ന് എഴുത്തുകാരി ശാരദക്കുട്ടി. എപ്പോള്‍ എവിടെ കയറണമെന്നതു പോലെ തന്നെ പ്രധാനമാണ് കാലങ്ങളോളം കയറി നിന്നിടത്തു നിന്നൊക്കെ എപ്പോള്‍ ഇറങ്ങണമെന്നതുമെന്ന് ശാരദക്കുട്ടി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

ശാരദക്കുട്ടിയുടെ കുറിപ്പ്: 

സ്ത്രീകള്‍ ഇനി മേല്‍ അടുക്കളയില്‍ കയറരുത്, ടോയ്‌ലറ്റ് കഴുകാന്‍ കയറരുത്, വിഴുപ്പു തുണികള്‍, എച്ചില്‍ പാത്രങ്ങള്‍ ഇവ കൈ കൊണ്ടു തൊടരുത് എന്നുള്ള ആവശ്യങ്ങളുന്നയിച്ചു തെരുവിലിറങ്ങുന്നു എന്നൊന്നു സങ്കല്‍പ്പിച്ചു നോക്കൂ.. ഇപ്പോള്‍ ശബരിമലയില്‍ കയറ്റാതിരിക്കാന്‍ സമരം ചെയ്യുന്നവരുടെ തനിനിറം അപ്പോള്‍ കാണാം.

എപ്പോള്‍ എവിടെ കയറണമെന്നതു പോലെ തന്നെ പ്രധാനമാണ് കാലങ്ങളോളം കയറി നിന്നിടത്തു നിന്നൊക്കെ എപ്പോള്‍ ഇറങ്ങണമെന്നതും.

തെറി വിളിച്ചു തുടങ്ങണ്ട. ചുണ്ടു കോട്ടണ്ട. പുരികം ചുളിക്കണ്ട.. ചുമ്മാ ഒന്നു സങ്കല്പിച്ചു നോക്കാനേ പറഞ്ഞുള്ളു. ഇപ്പോളെവിടെയോ അവിടെത്തന്നെ കിടന്നു കൊണ്ട് ഒന്നു സങ്കല്‍പ്പിച്ചു നോക്കാനേ പറഞ്ഞുള്ളു.. സങ്കല്‍പത്തില്‍ അര്‍ധ രാജ്യമല്ല, മുഴുവന്‍ രാജ്യവും കാണാനുള്ള ഒരു സാധ്യത ഉണ്ടെന്ന് ഓര്‍മ്മിപ്പിച്ചതാണ്..
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്