കേരളം

കെപി ശശികലയെ പൊലീസ് അറസ്റ്റ് ചെയ്തു: അറസ്റ്റ് രാവിലെ മലകയറാമെന്ന നിര്‍ദേശം അംഗീകരിക്കാത്തതിനെ തുടര്‍ന്ന് 

സമകാലിക മലയാളം ഡെസ്ക്

ശബരിമല: ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെപി ശശികലയെ പൊലീസ് അറസ്റ്റ് ചെയ്തു. ശബരിമലക്ക് പോകാനെത്തിയ ശശികലയെ മരക്കൂട്ടത്തു വെച്ച് പൊലീസ് തടഞ്ഞിരുന്നു. ശബരിമലയിലേക്ക് പോകരുതെന്നും തിരിച്ചുപോകണമെന്നുമുള്ള പൊലീസ് നിര്‍ദ്ദേശം അവഗണിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്ത് നീക്കിയത്. മരക്കൂട്ടത്തുവെച്ചാണ് ശശികലയെ പോലീസ് അറസ്റ്റ് ചെയ്തത്. 

രാത്രി ഒന്‍പതോടെയാണ് ശശികല മരക്കൂട്ടത്ത് എത്തിയത്. ശബരിമലയിലെത്താതെ മടങ്ങിപ്പോകില്ലെന്ന നിലപാടിലായിരുന്നു ശശികല. നെയ്യഭിഷേകം നടത്തണമെന്നും ഹരിവരാസനം കണ്ടുതൊഴാന്‍ അനുവദിക്കണമെന്നും ശശികല ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ശനിയാഴ്ച രാവിലെ മാത്രമെ മലകയറാന്‍ കഴിയൂവെന്ന് പോലീസ് വ്യക്തമാക്കി. ഇതേതുടര്‍ന്ന് ശശികലയും പൊലീസും തമ്മില്‍ തര്‍ക്കമുണ്ടായി. 

തിരികെപോകാന്‍ ശശികല കൂട്ടാക്കിയിരുന്നില്ല. ഇതേതുടര്‍ന്നാണ് അറസ്റ്റ് ചെയ്ത് നീക്കിയത്. തുടര്‍ന്ന് വനംവകുപ്പിന്റെ ആംബുലന്‍സില്‍ പമ്പയിലേക്ക് കൊണ്ടുപോയി. അഞ്ചുമണിക്കൂറോളമാണ് ശശികലയെ പൊലീസ് മരക്കൂട്ടത്ത് തടഞ്ഞുവെച്ചത്. 

നേരത്തെ ശബരിമല ആചാര സംരക്ഷണ സമിതി കണ്‍വീനര്‍ പൃഥ്വിപാലിനെയും ബ്രഹ്മചാരി ഭാര്‍ഗവ് റാമിനെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇവര്‍ സന്നിധാനത്തേക്ക് ചെന്നാല്‍ ഉണ്ടാകുന്ന പ്രശ്‌നസാധ്യത കണക്കിലെടുത്താണ് പൊലീസിന്റെ നടപടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ