കേരളം

താന്‍ ബിജെപിയിലേക്ക് പോകുമെന്ന് പാര്‍ട്ടിക്കാര്‍ തന്നെ  പ്രചരിപ്പിക്കുന്നു; യുവതികളെ തടയുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് കെ സുധാകരന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ശബരിമലയില്‍ യുവതികളെ തടയുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് കെ.പി. സി.സി വര്‍ക്കിങ് പ്രസിഡന്റ് കെ.സുധാകരന്‍. കെപിസിസി രാഷ്ട്രീയകാര്യ സമിതിയിലാണ് സുധാകരന്റെ വിശദീകരണം. താന്‍ ബിജെപിയിലേക്ക് പോകുമെന്ന് പാര്‍ട്ടിയിലെ ചിലര്‍ പ്രചരിപ്പിക്കുന്നുവെന്നും സുധാകരന്‍ ആരോപിച്ചു. ശബരിമലയില്‍ യുവതികള്‍ എത്തിയാല്‍ കോണ്‍ഗ്രസ് തടയാന്‍ തയാറാകില്ലെന്ന് യോഗശേഷം കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്‍ പറഞ്ഞു.

ശബരിമലയിലെ അസൗകര്യങ്ങളില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നാളെ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് ഉപവാസസമരം നടത്തും. അസൗകര്യങ്ങള്‍ മറയ്ക്കാനാണ് നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തിയതെന്ന് കെ.മുരളീധരന്‍ പറഞ്ഞു.  ശബരിമല ആചാരസംരക്ഷണത്തിനായി കോണ്‍ഗ്രസ് നടത്തിയ ജാഥകള്‍  വിജയമായിരുന്നുവെന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന രാഷ്ട്രീയകാര്യസമിതി വിലയിരുത്തി. 
 
ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസിന് സ്വതന്ത്ര നിലപാട് വേണമെന്നും  സി.പി.എമ്മിനെയും ബി.ജെ.പിയെയും തുറന്നുകാണിക്കണമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.  സമരങ്ങള്‍ അക്രമപാതയിലേക്ക് പോകരുതെന്നും യോഗത്തില്‍ പൊതുഅഭിപ്രായം ഉയര്‍ന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

പാലക്കാട് ട്രെയിന്‍ ഇടിച്ച് കാട്ടാന ചെരിഞ്ഞു; ലോക്കോ പൈലറ്റിനെതിരെ കേസെടുക്കും

'ശിക്ഷിക്കാനുള്ള തെളിവുണ്ട്', പി ജയരാജന്‍ വധശ്രമക്കേസിലെ ഏഴ് പ്രതികളെ വെറുതെ വിട്ടതിനെതിരെയുള്ള ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്