കേരളം

തെക്കൻ ജില്ലകളിൽ മഴ കനത്തു; കൺട്രോൾ റൂമുകൾ തുറക്കാൻ നിർദേശം; ഓറഞ്ച് അലർട്ട്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ഗജ ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ മധ്യകേരളത്തിലും തെക്കന്‍ ജില്ലകളില്‍ ചിലയിടങ്ങളിലും കനത്ത മഴ. മൂന്നാറിൽ കനത്ത മഴയെത്തുടർന്ന് വട്ടവടയിൽ പഴത്തോട്ടത്ത് ഉരുൾപൊട്ടി രണ്ട് കുടുംബങ്ങൾ ഒറ്റപ്പെട്ടു. ഇടുക്കിയിൽ കനത്ത മഴയെത്തുടർന്ന് പെരിയവാര പാലം ഒഴുകിപ്പോയി. മറയൂരിലേക്കുള്ള ​ഗതാ​ഗതം തടസപ്പെട്ടു. മാട്ടുപ്പെട്ടി ഡാമിന് സമീപം മണ്ണിടിഞ്ഞ് വീണ് വട്ടവട ടോപ് സ്റ്റേഷനിലെ റോ‍ഡിൽ ഗതാ​ഗതം നിലച്ചു. കനത്ത മഴയെത്തുടർന്ന് മുതിരപ്പുഴയാർ കരകവിഞ്ഞതിനെ തുടർന്ന് പഴയ മൂന്നാറിലും വെള്ളം കയറി. അടിമാലി  പന്നിയാർകുട്ടിയിൽ പ്രളയകാലത്ത്  മലയിടിച്ചിൽ ഉണ്ടായ ഭാഗത്ത്‌ ചെളിയും വെള്ളവും റോഡിലേയ്ക്ക്‌ ഒഴുകിയിറങ്ങി ഗതാഗതം തടസപ്പെട്ടു. അടിമാലിയിൽ തോടുകൾ കര കവിഞ്ഞൊഴുകി കൃഷിയിടങ്ങളിൽ വെള്ളം കയറി. 

എറണാകുളം ജില്ലയില്‍ വന്‍ നാശമുണ്ടായി. മുവാറ്റുപുഴ എറണാകുളം റൂട്ടില്‍ മരങ്ങള്‍ കടപുഴകി ഗതാഗതം തടസപ്പെട്ടു. മുവാറ്റുപുഴ എസ്. വളവ് ഭാഗത്ത് കാറ്റില്‍ വ്യാപാര സ്ഥാപനം പ്രവര്‍ത്തിച്ചിരുന്ന ഷെഡ് നിലം പൊത്തി.  കൊച്ചി നഗരത്തിലും കനത്ത മഴയാണ്. പലയിടത്തും ഗതാഗത തടസം അനുഭവപ്പെടുന്നുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുളളതിനാല്‍  ഒാറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം മുതല്‍ മലപ്പുറം വരെയുള്ള ജില്ലകളില്‍ മണിക്കൂറില്‍ അമ്പത് കിലോമീറ്റര്‍ വരെ വേഗമുളള കാറ്റ് വീശാന്‍ സാധ്യതയുണ്ട്. 

​ഗജ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ആലപ്പുഴ ജില്ലയിൽ ജാ​ഗ്രതാ നിർദേശം നൽകി. ആലപ്പുഴയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മത്സ്യത്തൊഴിലാളികൾ ഈ മാസം 30 വരെ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കടലിൽ പോയവരോട് സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ ജില്ലാ കലക്ടർ നിർദേശം നൽകി.

കൊച്ചി- ധനുഷ്കോടി ദേശീയ പാതയിൽ വിവിധയിടങ്ങളിലായി മരങ്ങൾ കടപുഴകി വീണ് ​ഗതാ​ഗതം തടസപ്പെട്ടു. എല്ലാ വില്ലേജ് ഓഫീസുകളിലും ഇന്ന് രാത്രി കൺട്രോൾ റൂമുകൾ പ്രവർത്തിക്കുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

സിപിഐ നേതാവ് അതുല്‍ കുമാര്‍ അഞ്ജാന്‍ അന്തരിച്ചു

കേരളത്തിലും സ്വകാര്യ ട്രെയിന്‍, സര്‍വീസ് തുടങ്ങുന്നത് ജൂണ്‍ നാലുമുതല്‍, ആദ്യ ടൂര്‍ പാക്കേജ് ഗോവയിലേക്ക്; പ്രീമിയം സൗകര്യങ്ങള്‍

'രജിസ്റ്റർ ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല; ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ഇല്ലെങ്കില്‍ ഹിന്ദു വിവാഹത്തിന് സാധുതയില്ല': സുപ്രീംകോടതി

കെ-ടെറ്റ്: അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി