കേരളം

മൂന്നാറില്‍ കനത്ത മഴ; ദേശീയ പാതയില്‍ വെളളം കയറി, മുതിരപ്പുഴയാറില്‍ ജലനിരപ്പ് ഉയര്‍ന്നു 

സമകാലിക മലയാളം ഡെസ്ക്

മൂന്നാര്‍: തമിഴ്‌നാട്ടില്‍ വീശിയടിച്ച ഗജ ചുഴലിക്കാറ്റിന്റെ പ്രഭാവം കേരളത്തിലും അനുഭവപ്പെട്ടു തുടങ്ങി. ഇടുക്കി മൂന്നാറില്‍ കനത്തമഴയാണ് അനുഭവപ്പെടുന്നത്. പഴയ മൂന്നാറിലെ ദേശീയ പാതയില്‍ വെളളം കയറി. മൂന്നാറിലുടെ ഒഴുകുന്ന മുതിരപ്പുഴയാറില്‍ നേരിയ തോതില്‍ ജലനിരപ്പ് ഉയര്‍ന്നു. 

ഗജ ചുഴലിക്കാറ്റ് വൈകീട്ടോടെ കേരളത്തില്‍ എത്തുമെന്ന് തമിഴ്‌നാട് വെതര്‍മാന്‍ പ്രവചിക്കുന്നു.  ഇടുക്കിയില്‍ കനത്ത മഴയുണ്ടാകും. മൂന്നാറില്‍ അതീവ സുരക്ഷാജാഗ്രത പാലിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. കൂടാതെ, എറണാകുളം, കോട്ടയം ,ആലപ്പുഴ ജില്ലകളിലും കനത്ത മഴയുണ്ടാകുമെന്ന് വെതര്‍മാന്‍ മുന്നറിയിപ്പ് നല്‍കുന്നു. സംസ്ഥാനത്ത് ഇന്നും നാളെയും മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

പാകിസ്ഥാന്‍ കോണ്‍ഗ്രസിനു വേണ്ടി പ്രാര്‍ഥിക്കുന്നു, യുവരാജാവിനെ പ്രധാനമന്ത്രിയാക്കാന്‍ ശ്രമിക്കുന്നു: പ്രധാനമന്ത്രി

ഇന്നും നാളെയും നാല് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്

400 സീറ്റ് തമാശ, 300 അസാധ്യം, ഇരുന്നുറു പോലും ബിജെപിക്ക് വെല്ലുവിളി: ശശി തരൂര്‍