കേരളം

ശബരിമലയില്‍ കൂടുതല്‍ യുവതികള്‍ എത്തുക ആദ്യ ദിനങ്ങളില്‍? കൂടുതല്‍ യുവതികളും തിരഞ്ഞെടുത്തത് ആദ്യ മൂന്ന് ദിനങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മണ്ഡല മകര വിളക്ക് കാലത്ത് ശബരിമലയിലെത്താന്‍ രജിസ്റ്റര്‍ ചെയ്തവരില്‍ ഭൂരിഭാഗം യുവതികളും തെരഞ്ഞെടുത്തത് നട തുറക്കുന്നതിന് തൊട്ടടുത്ത ദിവസങ്ങള്‍. എഴുന്നൂറോളം സ്ത്രീകളാണ് ശബരിമലയില്‍ ദര്‍ശനത്തിനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് ഡിജിപി വ്യക്തമാക്കിയിരുന്നു. 

മണ്ഡല കാലത്തിന്റെ ആദ്യ ദിനങ്ങളില്‍ തന്നെ ദര്‍ശനം നടത്താന്‍ രണ്ട് ഡസനിലേറെ യുവതികള്‍ എത്തുമെന്നാണ് സൂചന. ശബരിമല ദര്‍ശനത്തിനായി രജിസ്റ്റര്‍ ചെയ്യുന്നതിനൊപ്പം ദര്‍ശനത്തിനുള്ള സമയവും സ്വയം തിരഞ്ഞെടുക്കാനുള്ള ഓപ്ഷനുണ്ട്. ഇത് അനുസരിച്ച് നട തുറന്നുള്ള ആദ്യ ദിവസങ്ങള്‍ തന്നെയാണ് കൂടുതല്‍ സ്ത്രീകളും തിരഞ്ഞെടുത്തിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. 

മണ്ഡല കാലത്തിന്റെ ആദ്യ ദിനങ്ങളില്‍ എത്ര യുവതികള്‍ ദര്‍ശനത്തിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കാന്‍ പൊലീസ് തയ്യാറായില്ല. എന്നാല്‍ വൃശ്ചികം ഒന്ന് മുതല്‍ മൂന്ന് വരെയാണ് കൂടുതല്‍ യുവതികള്‍ ബുക്ക് ചെയ്തിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ശബരിമലയില്‍ ദര്‍ശനം വേണ്ട യുവതികള്‍ക്ക് സുരക്ഷ ആവശ്യമാണ് എങ്കില്‍ പൊലീസ് ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ വിളിച്ച് അറിയിക്കണം എന്നും ഡിജിപി വ്യക്തമാക്കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ