കേരളം

ഇന്ധനവിലയില്‍ 20 പൈസയുടെ കുറവ്;  പെട്രോള്‍ 78 ലേക്ക്, ഡീസല്‍ 75

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: തുടര്‍ച്ചയായ മൂന്നാംദിവസവും ഇന്ധനവില കുറഞ്ഞു. ഇന്ധനവിലയില്‍ ഇന്ന് 20 പൈസയുടെ കുറവാണ് ഉണ്ടായത്. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വില താഴുന്നതാണ് ഇന്ധനവിലയില്‍ പ്രതിഫലിക്കുന്നത്.

കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 78 രൂപ 84 പൈസയാണ് വില. ഡീസലിന് 75 രൂപ 47 പൈസയും. കോഴിക്കോട് പെട്രോള്‍ വില 79 രൂപ 19 പൈസയായപ്പോള്‍ 75 രൂപ 82 പൈസയാണ് ഡീസല്‍വില. അതേസമയം തിരുവനന്തപുരത്ത് 80 രൂപയ്്ക്ക് മുകളില്‍ തന്നെയാണ് പെട്രോള്‍ വില. 80 രൂപ 25 പൈസയാണ് ഒരു ലിറ്റര്‍ പെട്രോളിന് ചുമത്തുന്നത്. ഡീസലിന് 76 രൂപ 93 പൈസയും. 

രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വില താഴ്ന്ന നിലയിലാണ്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില 66.76 ഡോളര്‍ എന്ന നിരക്കിലാണ്. അതേസമയം വില പിടിച്ചുനിര്‍ത്താന്‍ എണ്ണ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കുമെന്ന ഒപ്പെക്കിന്റെ തീരുമാനം ആശങ്ക ഉയര്‍ത്തുന്നുണ്ട്. എങ്കിലും അമേരിക്കയില്‍ എണ്ണ ഉല്‍പ്പാദനം ഉയര്‍ന്ന തോതില്‍ നില്‍ക്കുന്നത് ഈ ആശങ്കയെ മയപ്പെടുത്തുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്