കേരളം

കരുതൽ തടങ്കലിലാക്കുമെന്ന് മുന്നറിയിപ്പ്; രാഹുൽ ഈശ്വർ മടങ്ങി, ഭക്തരോടൊപ്പം വീണ്ടും എത്തുമെന്ന് വെല്ലുവിളി 

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: ശബരിമലയിലും പരിസരത്തും തമ്പടിച്ചിരിക്കുന്ന സംഘപരിവാർ സംഘടനാ നേതാക്കളേയും  മറ്റും കരുതല്‍ തടങ്കലിലാക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് അയ്യപ്പ ധർമ്മ സേന പ്രസിഡന്റ് രാഹുല്‍ ഈശ്വര്‍ നിലയ്ക്കലില്‍ നിന്ന് മടങ്ങി. രണ്ടു ദിവസം കഴിഞ്ഞ് ഭക്തരോടൊപ്പം വീണ്ടുമെത്തുമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. 

ശനിയാഴ്ച പുലര്‍ച്ചെ സന്നിധാനത്തേയ്ക്ക് പ്രവേശിക്കാൻ ശ്രമിച്ച ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികലയടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൂടാതെ കൂടുതല്‍ നേതാക്കളെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ശശികലയടക്കമുള്ളവരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ബിജെപി പിന്തുണയോടെ ഹിന്ദു ഐക്യവേദി സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുകയാണ്.

ചിത്തിര-ആട്ടവിശേഷ പുജയ്ക്കായി നടതുറന്നപ്പോള്‍ അക്രമസംഭവങ്ങള്‍ക്ക് നേതൃത്വം നല്‍കിയ നേതാക്കളെ സുരക്ഷ മുന്‍നിര്‍ത്തി കരുതല്‍ നടപടിയുടെ ഭാഗമായിട്ടാണ് അറസ്റ്റ് ചെയ്യുന്നതെന്നാണ് പൊലീസ് ഭാഷ്യം. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

തൊടുപുഴയിൽ വീണ്ടും പുലി; കുറുക്കനെയും നായയെയും കടിച്ചുകൊന്നു, കൂട് സ്ഥാപിച്ച് വനം വകുപ്പ്

മദ്യപിക്കാന്‍ പണം വേണം, ജി പേ ഇടപാടിന് വിസമ്മതിച്ചു; അതിഥി തൊഴിലാളിയെ കുത്തിക്കൊന്ന യുവാവ് അറസ്റ്റില്‍

സർവീസിൽ നിന്നും വിരമിക്കാൻ ദിവസങ്ങൾ മാത്രം; കെഎസ്ഇബി ജീവനക്കാരൻ തൂങ്ങി മരിച്ച നിലയിൽ