കേരളം

ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ന്യൂനമര്‍ദം രൂപപ്പെടുന്നു; കേരളത്തില്‍ തിങ്കളാഴ്ച വരെ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തമിഴ്‌നാട്ടില്‍ കനത്ത നാശം വിതച്ച ഗജ ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞു. വെള്ളിയാഴ്ച രാത്രിയോടെ കേരളത്തിലേക്ക് പ്രവേശിച്ച ചുഴലിക്കാറ്റ് അറബിക്കടല്‍ ലക്ഷ്യമാക്കി പടിഞ്ഞാറേക്ക് നീങ്ങിത്തുടങ്ങി. ഞായറാഴ്ചയോടെ തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യഭാഗത്ത് മറ്റൊരു ന്യൂനമര്‍ദം രൂപപ്പെടുന്നതായി കേന്ദ്ര കാലാവസ്ഥാവിഭാഗം മുന്നറിയിപ്പ് നല്‍കി. ഇതിനെത്തുടര്‍ന്ന് തിങ്കളാഴ്ച വരെ കരളത്തില്‍ കാറ്റിനും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.

കേരളതീരത്തും ലക്ഷദ്വീപ് മേഖലയിലും തെക്കുകിഴക്കന്‍ അറബിക്കടലിലും മണിക്കൂറില്‍ 45.55 കിലോമീറ്റര്‍വരെ വേഗത്തില്‍ കാറ്റുവീശാം. കാറ്റിന്റെ വേഗം ചിലയവസരങ്ങളില്‍ 65 കിലോമീറ്റര്‍വരെ കൂടാനും സാധ്യതയുണ്ട്. ഞായറാഴ്ചവരെ കേരളത്തിന്റെ തീരക്കടലിലും ലക്ഷദ്വീപ് മേഖലയിലും 2.8 മീറ്റര്‍വരെ തിരമാല ഉയര്‍ന്നേക്കും. 

കാറ്റിനെതുടര്‍ന്ന് കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ 20 വരെ അറബിക്കടലില്‍ കേരളതീരം, ലക്ഷദ്വീപ്, കന്യാകുമാരി ഭാഗത്തും ഗള്‍ഫ് ഓഫ് മന്നാറിലും പോകരുതെന്ന് മുന്നറിയിപ്പ് നല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

ഡ്രൈവ് ചെയ്യുമ്പോള്‍ പേഴ്‌സ് പിന്‍ പോക്കറ്റില്‍ വെയ്ക്കാറുണ്ടോ?; മുന്നറിയിപ്പ്

കാപ്പിത്തോട്ടത്തിൽ കാട്ടാന ചരിഞ്ഞ നിലയിൽ; ഷോക്കേറ്റതെന്ന് സംശയം

ചീട്ടുകളിക്കിടെ വാക്കേറ്റവും സംഘര്‍ഷവും; കോട്ടയത്ത് യുവാവ് കുത്തേറ്റു മരിച്ചു

ചേട്ടാ... ചേട്ടന്‍റെ നോട്ടം, ഉഫ്; ടൊവിനോയുടെ 'നടികർ' ട്രെയിലർ എത്തി