കേരളം

ശബരിമലയിലെ പൊലീസ് നിയന്ത്രണം; അയ്യപ്പകര്‍മ്മ സമിതി നേതാക്കള്‍ ഇന്ന് ഗവര്‍ണറെ കാണും

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: ശബരിമല കര്‍മ്മസമിതി നേതാക്കള്‍ ഗവര്‍ണറെ കാണും. ഇന്ന് രാത്രി എട്ടുമണിക്കാണ് കൂടിക്കാഴ്ച. കോട്ടയത്തുവെച്ചാണ് കൂടിക്കാഴ്ച. പൊലീസ് നിയന്ത്രണങ്ങള്‍ തീര്‍ത്ഥാടകരെ ബുദ്ധിമുട്ടിക്കുന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ ഗവര്‍ണറെ ധരിപ്പിക്കും

ശബരിമലയില്‍ പൊലീസ് തുടരുന്ന കടുത്ത നിയന്ത്രണങ്ങളെ തുടര്‍ന്ന് ഇരുമുടിക്കെട്ടുമായി എത്തുന്ന ഭക്തര്‍ക്ക്് പോലും സന്നിധാനത്തേക്ക് പ്രവേശിക്കാനാകുന്നില്ല, പൊലീസ് ഏര്‍പ്പെടുത്തിയ ശാസ്ത്രീയ നിയന്ത്രണങ്ങള്‍ എന്നിവ ഒഴിവാക്കാന്‍ ഗവര്‍ണറുടെ ഇടപെടല്‍ വേണമെന്നാണ് അയ്യപ്പകര്‍മ്മസമിതി നേതാക്കള്‍ കൂടിക്കാഴ്ചയില്‍ ആവശ്യപ്പെടുക. പൊലീസിന്റെ അമിത നിയന്ത്രണങ്ങളും നടപടികളും ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക കാരണമാകുമെന്നും കര്‍മ്മസമിതി നേതാക്കള്‍ പറയുന്നു.

കഴിഞ്ഞ ദിവസം ഇരുമുടിക്കെട്ടുമായി എത്തിയ ബിജെപി നേതാവ് കെ സുരേന്ദ്രനുള്‍പ്പടെയുള്ള നേതാക്കന്‍മാരെ ഇരുമുടിക്കെട്ടുമായി തടഞ്ഞത് പൊലീസിന്റെ അനാവശ്യനിയന്ത്രണത്തിന്റെ ഭാഗമായിരുന്നു. ഇത് സംസ്ഥാനത്തൊട്ടാകെ വ്യാപക പ്രതിഷേധത്തിന് കാരണമായെന്നും കര്‍മ്മസമിതി നേതാക്കള്‍ പറയുന്നു. ഭക്തര്‍ക്ക് നെയ്യപ്പഭിഷേകം നടത്തുനുള്ള ബുദ്ധിമുട്ടുകള്‍, വിരിവെക്കാന്‍ കഴിയാത്ത സാഹചര്യം തുടങ്ങിയ കാര്യങ്ങളും ഗവര്‍ണറെ അറിയിക്കും. കൂടാതെ ശബരിമലയിലെ കാര്യങ്ങള്‍ നിയന്ത്രിക്കേണ്ടതിന്റെ ഉത്തരവാദിത്തം പൊലീസിനല്ല ദേവസ്വം ബോര്‍ഡിനാണെന്ന കാര്യവും കര്‍മ്മസമിതി നേതാക്കാള്‍ ഗവര്‍ണറെ അറിയിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി