കേരളം

ശബരിമലയിൽ യുദ്ധ സമാന സാഹചര്യം; അറസ്റ്റ് അന്യായമെന്ന് എൻഎസ്എസ്

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: ആചാരം പാലിച്ച് ശബരിമല ദർശനത്തിനെത്തുന്നവരെ അറസ്റ്റ് ചെയ്യുന്ന നടപടി അന്യായമാണെന്ന് എൻഎസ്എസ്. ഇത്തരം നടപടികൾ അപകടമാണ്. പ്രശ്നങ്ങൾക്ക് കാരണം സുപ്രീം കോടതി വിധി തിരക്കിട്ട നടപ്പാക്കാൻ നടത്തിയ ശ്രമങ്ങളാണെന്ന് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ വ്യക്തമാക്കി. യുദ്ധ സമാനമായ രീതിയിൽ പൊലീസിനെ വിന്യസിച്ചത് സ്ഥിതി സങ്കീർണമാക്കുമെന്നും അദ്ദേഹം പറ‍ഞ്ഞു.

ഈശ്വര വിശ്വാസികളുടെ വികാരം കണക്കിലെടുത്ത് ശബരിമലയിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടതായി നേരത്തെയും എന്‍എസ്എസ് അഭിപ്രായപ്പെട്ടിരുന്നു. ഈ സമീപനം ഒരു ജനകീയ സര്‍ക്കാരിന് ഒട്ടും യോജിച്ചതല്ലെന്നും എന്‍എസ്എസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ആചാരങ്ങള്‍ സംരക്ഷിക്കുന്ന തരത്തില്‍ സര്‍ക്കാര്‍ ഉചിതമായ തീരുമാനമെടുക്കുമെന്നാണു പ്രതീക്ഷയെന്നും ജി സുകുമാരൻ നായർ പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

മെയ് രണ്ടുവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ പാലക്കാട് കലക്ടറുടെ ഉത്തരവ്; പുറം വിനോദങ്ങൾ ഒഴിവാക്കാൻ നിർദേശം

'തലയ്ക്ക് വെളിവില്ലാത്തവള്‍ വിളിച്ചു പറയുന്നതെല്ലാം കൊടുക്കുന്നതാണോ മാധ്യമ ധര്‍മം?'; നിയമനടപടി സ്വീകരിക്കുമെന്ന് ഇ പി ജയരാജന്‍

'യാമികയെന്ന മകളില്ല'; സംഘാടകരെ തിരുത്തി നവ്യ, വിഡിയോ

റായ്ബറേലി, അമേഠി സ്ഥാനാര്‍ഥികള്‍; തീരുമാനം ഖാര്‍ഗെയ്ക്കു വിട്ടു