കേരളം

ശ്രദ്ധിക്കുക ; റേഷന്‍കാര്‍ഡ് അപേക്ഷകള്‍ ഇനി ഓണ്‍ലൈനായി മാത്രം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട അപേക്ഷകള്‍ ഇനി ഓണ്‍ലൈനായും അക്ഷയ കേന്ദ്രങ്ങള്‍ വഴിയും മാത്രം സ്വീകരിക്കാന്‍ തീരുമാനം. ഇതുവരെ ഓണ്‍ലൈന്‍ സംവിധാനത്തിന് പുറമെ, താലൂക്ക് സപ്ലൈ, സിറ്റി റേഷനിംഗ് ഓഫീസിലും അപേക്ഷ സ്വീകരിക്കാന്‍ സൗകര്യം ഉണ്ടായിരുന്നു. 

ഇനി മുതല്‍ വിദ്യാഭ്യാസ സംബന്ധമായോ, ചികില്‍സാ ആനുകൂല്യങ്ങള്‍ക്കോ മാത്രമേ താലൂക്ക് സപ്ലൈ ഓഫീസുകളില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയൂ. നേരിട്ട് ലഭിച്ച അപേക്ഷകളുടെ ഡാറ്റാ എന്‍ട്രി നടപടികള്‍ അന്തിമ ഘട്ടത്തിലാണ്. 

അക്ഷയ കേന്ദ്രത്തില്‍ നിന്ന് നിയോഗിച്ചിട്ടുള്ള ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍മാരുടെ കാലാവധി ശനിയാഴ്ചയോടെ അവസാനിക്കുകയും ചെയ്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

ഡ്രൈവ് ചെയ്യുമ്പോള്‍ പേഴ്‌സ് പിന്‍ പോക്കറ്റില്‍ വെയ്ക്കാറുണ്ടോ?; മുന്നറിയിപ്പ്

കാപ്പിത്തോട്ടത്തിൽ കാട്ടാന ചരിഞ്ഞ നിലയിൽ; ഷോക്കേറ്റതെന്ന് സംശയം

ചീട്ടുകളിക്കിടെ വാക്കേറ്റവും സംഘര്‍ഷവും; കോട്ടയത്ത് യുവാവ് കുത്തേറ്റു മരിച്ചു

ചേട്ടാ... ചേട്ടന്‍റെ നോട്ടം, ഉഫ്; ടൊവിനോയുടെ 'നടികർ' ട്രെയിലർ എത്തി