കേരളം

'എന്നെ ചവിട്ടി കടലിലിടാന്‍ ആ കാല് മതിയാവില്ല'; രാധാകൃഷ്ണനോട് പറയാനുള്ളത് സിനിമയില്‍ സുരേഷ് ഗോപി പറഞ്ഞ ഡയലോഗാണ്- മറുപടിയുമായി പിണറായി 

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. തന്നെ ചവിട്ടി കടലിലിടാന്‍ എ.എന്‍ രാധാകൃഷ്ണന് ആ കാല് മതിയാവില്ല. ഒരു ഭീഷണിയും വിലപ്പോവില്ല. ഒരുപാട് ചവിട്ട് കൊണ്ടിട്ടുള്ള ശരീരമാണ് ഇത്. വല്ലാത്ത ആഗ്രഹമുണ്ടെങ്കില്‍ ഒരു കോലം കെട്ടിയുണ്ടാക്കിയിട്ട് കടലില്‍ തള്ളി ആശ്വസിക്കൂ. രാധാകൃഷ്ണനോട് പറയാനുള്ളത് സുരേഷ് ഗോപി സിനിമയില്‍ പറഞ്ഞ ഡയലോഗാണ് എന്നും പിണറായി വിജയന്‍ കോഴിക്കോട് പറഞ്ഞു.

ശബരിമലയില്‍ അധികാരം ദേവസ്വം ബോര്‍ഡിനാണ്, അത് കയ്യടക്കാമെന്ന് ആരും വ്യാമോഹിക്കേണ്ടെന്ന് പിണറായി വിജയന്‍ ഓര്‍മ്മിപ്പിച്ചു.  
നാടിനെ തകര്‍ക്കാന്‍ ഇറങ്ങിയാല്‍ നേരിടും. ശബരിമല പിടിച്ചെടുക്കാനുളള തന്ത്രമാണ് ബിജെപി സര്‍ക്കുലറിന് പിന്നിലെന്നും പിണറായി വിജയന്‍ പറഞ്ഞു. 

ശബരിമലയില്‍ പ്രതിഷേധം അതിരുവിട്ടപ്പോഴാണ് സര്‍ക്കാര്‍ ഇടപെട്ടത്. അത് സര്‍ക്കാരിന്റെ ഉത്തരവാദിത്വവും ബാധ്യതയുമാണ്. ആചാരങ്ങളുടെ വക്താക്കള്‍ ചമയുന്നവര്‍ ആചാരലംഘനം നടത്തുന്നത് കേരളം കണ്ടു. ശബരിമല പിടിച്ചെടുക്കാനുളള തന്ത്രമാണ് ബിജെപി സര്‍ക്കുലറിന് പിന്നിലെന്നും പിണറായി വിജയന്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയെ തള്ളി കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം അമിത് ഷാക്ക് പിന്നാലെ പോകുകയാണ്. പരിഹാസ്യമാണ് ഇത് എന്നും പിണറായി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഡെങ്കിപ്പനി വ്യാപന സാധ്യത, വരുന്ന ഞായറാഴ്ച വീടുകളില്‍ ഡ്രൈ ഡേ ആചരിക്കണം: വീണാ ജോര്‍ജ്

തൃക്കാരിയൂര്‍ ശിവനാരായണന്‍ ചെരിഞ്ഞു

ആരാണ് ഇടവേള ആഗ്രഹിക്കാത്തത്?; മുഖ്യമന്ത്രി പോയത് സ്വന്തം ചെലവിലെന്ന് എംവി ഗോവിന്ദന്‍

സാം പിത്രോദ രാജിവെച്ചു