കേരളം

'സമരം സ്ത്രീപ്രവേശനത്തിനെതിരെയല്ല, സന്നിധാനത്തെ അറസ്റ്റില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം';  സര്‍ക്കാരിന് കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ എണ്ണിയെണ്ണി വാങ്ങേണ്ടി വരുമെന്നും ശ്രീധരന്‍ പിള്ള

സമകാലിക മലയാളം ഡെസ്ക്


 കോഴിക്കോട്: ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനെതിരെയല്ല സമരം ചെയ്യുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന പൊലീസിനും സര്‍ക്കാരിനുമെതിരെയാണ് നിലവില്‍ പാര്‍ട്ടിയുടെ സമരം. നിയമപരവും രാഷ്ട്രീയപരവുമായ പോരാട്ടം തുടരാണാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. 

സത്രീകള്‍ വരുന്നോ പോകുന്നോ എന്ന് നോക്കാന്‍ വേണ്ടിയല്ല ബിജെപി പ്രവര്‍ത്തകര്‍ നടക്കുന്നത്. സ്ത്രീകള്‍ വരുന്നതില്‍ പ്രതിഷേധമുള്ള വിശ്വാസികള്‍ ഉണ്ടെങ്കില്‍ അവര്‍ അക്കാര്യം ചെയ്യും. കമ്യൂണിസ്റ്റുകാരാണ് ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കുന്നത്. ഇതിനെതിരെ ഒപ്പ്‌ശേഖരണത്തിനായി വീടുകളില്‍ ബിജെപി പ്രവര്‍ത്തകര്‍ പോയിട്ടുന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

സന്നിധാനത്ത് ഭക്തരെ കൂട്ടമായി അറസ്റ്റ് ചെയ്ത പൊലീസ് നടപടി അംഗീകരിക്കാനാവില്ല. ജുഡീഷ്യല്‍ അന്വേഷണം അടിയന്തരമായി പ്രഖ്യാപിക്കണം. നിരോധനാജ്ഞ ലംഘിച്ചാല്‍ സാധാരണ ഗതിയില്‍ പെറ്റിക്കേസാണ് എടുക്കേണ്ടത്. പൊലീസ് നിയമം ലംഘിക്കുകയാണെന്നും ജാമ്യമില്ലാ വകുപ്പ് ദുരുപയോഗം ചെയ്യുന്നുവെന്നും ശ്രീധരന്‍പിള്ള ആരോപിച്ചു. ഭക്തര്‍ കൂടിയിരുന്ന് ശരണം വിളിക്കുക മാത്രമാണ് ചെയ്തത്. സന്നിധാനത്ത് ശരണംവിളി പാടില്ലെന്ന നിലപാട് അപലപനീയമാണെന്നും
അദ്ദേഹം കോഴിക്കോട് പറഞ്ഞു. 

ഐപിഎസ് ഉദ്യോഗസ്ഥര്‍ രാഷ്ട്രീയക്കാരുടെ ചട്ടുകമായി മാറുകയാണ്. പേരക്കുട്ടികള്‍ക്ക് ചോറ് കൊടുക്കാന്‍ പോയ കെ പി ശശികലയെ എസ് പി വഴിയില്‍ തടയേണ്ട കാര്യമെന്താണ്? ആരാണ് ഉദ്യോഗസ്ഥര്‍ക്ക് ഇതിനൊക്കെ അധികാരം കൊടുത്തത്. സര്‍ക്കാരിന് കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് എണ്ണിയെണ്ണി വാങ്ങേണ്ടി വരുമെന്നും ശ്രീധരന്‍ പിള്ള മുന്നറിയിപ്പ് നല്‍കി. 
 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്